ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്ന് വിജയ് സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. റിമാന്‍ഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്ത്രീകളുടെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യല്‍ നടപടി ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.








