Headlines

മോദിക്കും അമിത് ഷായ്ക്കും ജെൻസികളെ നിശബ്ദരാക്കാൻ സാധിക്കില്ല, ആദ്യം അവരുടെ എല്ലുകൾ ഒടിച്ചു, ഇപ്പോൾ അവർക്ക് എതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നു; രാഹുൽഗാന്ധി

 

ജെൻസികളെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. അവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ അമിത് ഷായ്ക്കും, മോദിക്കും സാധിക്കില്ല. ആദ്യം അവരുടെ എല്ലുകൾ ഒടിച്ചു. ഇപ്പോൾ അവർക്ക് എതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നു.

 

 

അവരുടെ സമൂഹമാധ്യമം അക്കൗണ്ടുകൾ പിൻവിലക്കുന്നു. മോദിയും അമിത് ഷായും ഇന്ത്യയുടെ ഭൂതകാലം. ഇന്ത്യയുടെ ഭാവിയോട് ഇടപെടുമ്പോൾ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കണമെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

 

PM Modi and Amit Shah – you cannot threaten Gen Z into silence.

 

First you broke their bones. Now you are filing FIRs and taking down their accounts.

 

You are India’s past. Be careful about how you treat India’s future.

 

— Rahul Gandhi (@RahulGandhi) July 31, 2026

‘മോദിക്കും അമിത് ഷാകും – ജെൻസികളെ നിശബ്ദരാക്കാൻ കഴിയില്ല. ആദ്യം നിങ്ങൾ അവരുടെ അസ്ഥികൾ തകർത്തു. ഇപ്പോൾ നിങ്ങൾ എഫ്‌ഐആർ ഫയൽ ചെയ്യുകയും അവരുടെ അക്കൗണ്ടുകൾ പിൻവലിക്കുകയും ചെയ്യുന്നു.

 

നിങ്ങൾ ഇന്ത്യയുടെ ഭൂതകാലമാണ്. ഇന്ത്യയുടെ ഭാവിയെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക’- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

 

അതേസമയം ഡല്‍ഹി വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരെ ഡല്‍ഹി പോലീസ് നടത്തിയ ക്രൂരമായി ആക്രമത്തിനു പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ നിര്‍ദ്ദേശമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി പോലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിക്കുന്നതും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് അമിത് ഷായുടെ കോള്‍ തുരുതുരാ വരുന്നതും താന്‍ കണ്ടുവെന്ന് രാഹുല്‍ പറഞ്ഞു.

 

വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. അമിത് ഷായ്ക്കെതിരെ പാര്‍ലമെന്റില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മാപ്പു പറയില്ലെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് അതിക്രമം അറിഞ്ഞിട്ടില്ലെങ്കില്‍ അദ്ദേഹം കഴിവുകെട്ടവനാണ്. അമിത് ഷായെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്ത ശേഷം സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.