Headlines

പഞ്ചസാര വില ‘കയ്ക്കുന്നു’; കിലോയ്ക്ക് 50 രൂപ കടന്നു, ബേക്കറി സാധനങ്ങൾക്ക് വില കൂടും

  തൊടുപുഴ ∙ പഞ്ചസാര വില വർധിച്ചതോടെ ബേക്കറി വ്യാപാരികൾക്ക് ഇനി കയ്പേറിയ ദിനങ്ങൾ. പഞ്ചസാര വില കിലോയ്ക്ക് 50 രൂപ കടന്നതോടെ പലഹാരങ്ങൾക്ക് വില വർധിപ്പിക്കാതെ നിവർത്തിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പാചകവാതക വിലവർധന ഏൽപിച്ച ആഘാതത്തിനു പുറമേ പഞ്ചസാര വില വർധനയും ബേക്കറി വ്യവസായത്തിനു കനത്ത പ്രഹരമായി. ബേക്കറി പലഹാരങ്ങളിൽ പ്രധാനഘടകമായ മുട്ടയ്ക്ക് വില 8 രൂപ കടന്നതും പ്രതിസന്ധിയായി.അത്ര ഹാപ്പിയാകില്ല ബർത്ത്ഡേ പഞ്ചസാരയും മുട്ടയും ധാരാളം ആവശ്യമുള്ള കേക്കുകൾക്ക് വില ഉയർത്താതെ പിടിച്ചു നിൽക്കാനാകില്ലെന്നു…

Read More

PSC പരീക്ഷ ക്രമക്കേട്: ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ ലോക്ക് ചെയ്യാൻ SIT ‌നിർദേശം; പഴുതടച്ച് ക്രൈം ബ്രാഞ്ച്

      പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷത്തിന്റെ ഭാഗമായി ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ ലോഗിൻ ലോക്ക് ചെയ്യാൻ എസ്ഐടി ‌നിർദേശം. മൂല്യം നിർണയം നടത്തിയതിന്റെ പരിശോധനക്കാണ് എസ്ഐടി ഇടപെടൽ. പരീക്ഷാ രേഖകളുടെ സർട്ടിഫൈഡ് കോപ്പിയ്ക്കായി ക്രൈംബ്രാഞ്ച് ഉടൻ കത്ത് നൽകും. ഉത്തരക്കടലാസ്, ഉത്തരസൂചിക, മറ്റു പരീക്ഷ അനുബന്ധ രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ആവശ്യപ്പെടുക. 90 പരീക്ഷകളിലെ പരാതികളിലും പരിശോധന ഉടൻ. പരാതികൾ വിശദമായി പരിശോധിച്ച് കേസെടുക്കാനാണ് എസ്ഐടി നീക്കം.     പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ…

Read More

പിഎം ശ്രീ നടപ്പാക്കാൻ സർ‌ക്കാർ: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ ആലോചന

  പി എം ശ്രീയിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ കൂടിയാലോചനകൾ സജീവം. സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പിഎം ശ്രീ നടപ്പാക്കാനുള്ള ആലോചനയിലാണ് സർക്കാർ. സംസ്ഥാന സിലബസിൽ കേന്ദ്രത്തെ കൈകടത്താൻ അനുവദിക്കരുത് എന്നാണ് യുഡിഎഫിൽ പൊതുവികാരം. 265 സ്കൂളുകളിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ സ്കൂളുകളിൽ മറ്റു സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരാനും തീരുമാനമായിട്ടുണ്ട്.     സിലബസിൽ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ നിയമപരമായി മുന്നോട്ടുപോകാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങൾ…

Read More

ഹമാസിന്റെ നിരായുധീകരണം കരാറിലെത്തി; ഗസ്സ ഇസ്രയേലിനെതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് താവളമാകില്ലെന്ന് ട്രംപ്

  ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും നിരായുധീകരിക്കാൻ ബോർഡ് ഓഫ് പീസ് കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഘട്ടങ്ങളായാണ് കരാർ നടപ്പാക്കുകയെന്നും നിരായുധീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രയേലി സൈന്യം ഗസയിൽ നിന്നും പിന്മാറുമെന്നും ട്രംപ്. തുടർന്ന് അന്താരാഷ്ട്ര സ്റ്റബിലൈസേഷൻ ഫോഴ്‌സ് ഗസയുടെ പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കും.     ഗസ്സ ഇസ്രയേലിനെതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് ഇനി താവളമാകില്ലെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്. മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തിനും ഖത്തറിനും തുർക്കിക്കും പോസ്റ്റിൽ ട്രംപ് നന്ദി…

Read More

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: 23 വർഷത്തിന് ശേഷം വിധി ഇന്ന്

  മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ അന്തിമവിധി ഇന്ന്. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പടെ കേസിൽ ആകെ 53 പ്രതികൾ. പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽവയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക 23 വർഷത്തിന് ശേഷം. പ്രതിപ്പട്ടികയിലുള്ള 15 പേർ ഇന്ന് ജീവിച്ചിരിപ്പില്ല.     2003 ജനുവരി 5-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്…

Read More