വടക്കന്‍ മണ്ണൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സേവന സംഘടനയായ എയ്ഞ്ചല്‍ മിനിസ്ട്രിക്ക് സേവന പരിപാലനത്തിന് ആവശ്യമായ ഓക്സിജന്‍ കോണ്‍സന്റേറ്റര്‍ നടന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന Care and Share ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് കൈമാറി.
Care and Share ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴയുടെ അധ്യക്ഷതയില്‍ അമയന്നൂര്‍ കുരിശുപള്ളിയില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കൊറോസില് നിന്നും ഇടവക വികാരിമാരും ഭാരവാഹികളും എയ്ഞ്ചല്‍ മിനിസ്ട്രി സേവന പ്രവര്‍ത്തകരും ചേര്‍ന്ന് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് ഏറ്റുവാങ്ങി. ചടങ്ങില്‍ വികാരി റവ ഫാ. മര്‍ക്കോസ് ജോണ്‍ പാറയില്‍ റവ ഫാ. ബ്ലെസ്സന്‍ മാത്യു വാഴകാലായില്, കൈ സ്ഥാനി ജോബ് കുര്യാക്കോസ് ഉറുമ്പില്‍, സെക്രട്ടറി എബിന് കെ ഏലിയാസ്, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ജിമോള്‍ ചാക്കോച്ചന് പുളിയായില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന പ്രസംഗിച്ചു.






