ചെന്നൈ∙ നടുറോഡിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇൻസ്പെക്ടർ അറസ്റ്റിൽ. വേളാച്ചേരിയിൽ ഭർത്താവിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച റാണിപേട്ട് ജില്ലാ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വിങ് ഇൻസ്പെക്ടർ മണിമാരനാണ് അറസ്റ്റിലായത്.ഞായറാഴ്ച രാത്രി വേളാച്ചേരി ഒരണ്ടിയമ്മൻ കോവിൽ തെരുവിൽ വച്ചാണ് സംഭവം. ഭർത്താവിനൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടുപേരാണ് ഉപദ്രവിച്ചത്. ബൈക്കിന്‍റെ പിന്നിലിരുന്നയാൾ യുവതിയെ കയറിപ്പിടിച്ച ശേഷം രക്ഷപ്പെടാൻ നോക്കി. യുവതിയുടെ നിലവിളി കേട്ട് ഭർത്താവും നാട്ടുകാരും ചേർന്ന് ബൈക്ക് യാത്രക്കാരെ തടഞ്ഞുനിർത്തി.







