കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുത്ത് സിജെപി. ഉറപ്പുകൾ എഴുതി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സുപ്രീംകോടതി ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി. എഫ്ഐആറുകൾ ആയി മുന്നോട്ടു പോകാമെന്നും വിദ്യാർഥികൾക്കെതിരെ നടപടികൾ സ്വീകരിക്കരുത് എന്നാണ് കോടതി നിർദേശം. പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ബംഗാൾ അറിയിച്ചു. അതിനിടെ സിജെപി ഇന്ന് ഹൈദരാബാദിൽ മെഴുകുതിരി മാർച്ച് സംഘടിപ്പിക്കും.
സിജെപി പാർലമെന്റ് മാർച്ചിൽ ഉണ്ടായ വിദ്യാർഥി പൊലീസ് സംഘർഷത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആർഎഎഫ് പെല്ലറ്റ് ഗൺ 2 റൗണ്ട് പ്രയോഗിച്ചതായാണ് കണ്ടെത്തൽ. വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്തത് 55 നോൺ-ഇലക്ട്രിക് ഷെല്ലുകളും, 15 ഇലക്ട്രിക് ഷെല്ലുകളും, 5 കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചതായും തെളിഞ്ഞു.
അതിക്രമത്തിന്റെ കൊടും ക്രൂരതകൾ ഹർജിക്കാർ ഉന്നയിച്ചതോടെയാണ് സംഭവങ്ങളിലെ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യകത സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. കോടതി പ്രഖ്യാപിക്കുന്ന ഏതൊരു സ്വതന്ത്ര അന്വേഷണത്തെയും പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രസർക്കാരും നിലപാടെടുത്തു. ഇതോടെ പ്രതിഷേധവും തുടർന്ന് സംഘർഷങ്ങളും ഉണ്ടായ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ, ബംഗാൾ, അസ്സാം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കായി കോടതി നോട്ടീസ് നൽകി. പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാമെങ്കിലും വിദ്യാർഥികൾക്കെതിരെ നിർബന്ധിത നടപടി പാടില്ല, കരുതൽ തടങ്കലിൽ ഉള്ള പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ വിട്ടയക്കണം, സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കണമെന്നും കോടതി നിർദേശിച്ചു.









