Headlines

‘ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നു; കരാറിലെത്താന്‍ സാധ്യത; പരാജയപ്പെട്ടാല്‍ അതിശക്തമായ സൈനിക നടപടി’; ഡോണള്‍ഡ് ട്രംപ്

 

ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുകയാണെന്നും, സംഘര്‍ഷങ്ങള്‍ പരിഹരിച്ച് കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

 

 

ഞങ്ങള്‍ ഇറാനുമായി വളരെ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവ ഫലിച്ചില്ലെങ്കില്‍, ഞങ്ങള്‍ അതിശക്തമായ സൈനിക നടപടികളിലേക്ക് കടക്കും – ട്രംപ് വ്യക്തമാക്കി. കൂടുതല്‍ സമയമൊന്നുമില്ല. ഒന്നുകില്‍ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങണം, അല്ലെങ്കില്‍ ഒട്ടും നടക്കില്ല എന്നായിരുന്നു ചര്‍ച്ചകള്‍ എത്ര നാള്‍ നീളുമെന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി. പിന്നീട് ‘എയര്‍ ഫോഴ്‌സ് വണ്ണില്‍’ വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇതേകാര്യം കാര്യം ആവര്‍ത്തിച്ചു പറഞ്ഞു.

 

എന്നാല്‍, അമേരിക്കയുമായി നിലവില്‍ യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും സമയം തീരുമാനിക്കാന്‍ അമേരിക്കയെ ഒരിക്കലും അനുവദിക്കില്ലെന്നും ഇറാന്‍ അറിയിച്ചു.

 

അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായും, യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായും ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും.