Headlines

ധർമേന്ദ്ര പ്രധാന്റെ മകൾക്ക് നേരെ രോഷം, സമൂഹ മാധ്യമ അക്കൗണ്ട് പ്രവർത്തന രഹിതമായി; വിദേശത്ത് പഠിച്ചതിൽ വിമർശനം

 

ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉയർത്തി സിജെപി നടത്തുന്ന സമരത്തിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ മകൾക്കുനേരെ വിമർശനം. നൈമിഷ പ്രധാന്റെ സമൂഹമാധ്യമ അക്കൗണ്ട് പ്രവർത്തന രഹിതമായി. അമേരിക്കയിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്നുമാണ് നൈമിഷ എൽഎൽഎം ബിരുദമെടുത്തത്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമുയർത്തിയാണ് ജന്തർ മന്തറിൽ സിജെപി സമരം ആരംഭിച്ചത്. ഇതിനിടെ മന്ത്രിയുടെ മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ടാഗ് ചെയ്തുകൊണ്ട് പ്രതിഷേധക്കാർ പോസ്റ്റുകളിട്ടു. സിജെപിയുടെ പാർലമെന്റ് മാർച്ചിനുശേഷം മന്ത്രിയുടെ മകൾക്കുനേരെ പ്രതിഷേധം രൂക്ഷമായി. ഇതിനുപിന്നാലെയാണ് നൈമിഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രവർത്തന രഹിതമായത്. “ഈ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം കാരണമാണ് മന്ത്രിയുടെ മകൾ വിദേശത്ത് പോയി പഠിച്ചതെന്ന്” ആരോപിച്ചുള്ള കമന്റുകളും നൈമിഷയെ ടാഗ് ചെയ്തുകൊണ്ടു പ്രത്യക്ഷപ്പെട്ടിരുന്നു.നൈമിഷ പ്രധാൻ പഠിച്ച റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റിയുടെ സമൂഹമാധ്യമ പേജുകളിലെ കമന്റ് രേഖപ്പെടുത്താനുള്ള ഇടത്തും പ്രതിഷേധക്കാർ പോസ്റ്റുകൾ ഇട്ടു. മി’ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക’ എന്നായിരുന്നു മിക്ക കമന്റുകളും. 2023ലാണ് നൈമിഷ എൽഎൽഎം ബിരുദം പൂർത്തിയാക്കിയത്. നിലവിൽ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്യുകയാണ്.