ആര്‍ എല്‍ നിതിന്‍ രാജിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഐ ജി എസ് അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇടപെടല്‍. നിയമ പോരാട്ടം തുടരുമെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പ്രതികരിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് കുടുംബം സ്വാഗതം ചെയ്തു. കുടുംബത്തിന്റെ ആവശ്യം മന്ത്രി കേട്ടന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ പ്രതികരിച്ചു.
നിതിന്‍രാജിന്റെ മരണത്തില്‍, മുഖ്യപ്രതിയായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാം ഇന്ന് പിടിയിലായിരുന്നു. കര്‍ണാടകയിലെ കുടകില്‍, നിന്ന് പിടികൂടിയ എം കെ റാമിനെ കണ്ണൂരിലെത്തിച്ചു. നിതിന്‍രാജിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ എം കെ റാം, മൂന്ന് മാസത്തിന് ശേഷമാണ് പിടിയിലാകുന്നത്.
നിതിന്‍രാജ് ജീവനൊടുക്കിയതിന് പിന്നാലെ ഒളിവില്‍ പോയ അധ്യാപകന്‍ ഡോക്ടര്‍ റാമിനെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് റാമിനെ പിടികൂടാനുള്ള നീക്കം പൊലീസ് ഊര്‍ജിതമാക്കിയത്. ഇന്ന് പുലര്‍ച്ചെ കുടകില്‍ നിന്ന് കാറില്‍ പോവുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. കീഴടങ്ങാന്‍ റാം കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം. കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.









