പതിനായിരം കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ടാറ്റ തള്ളിയത് ഗൗരവകരം എന്ന് പി രാജീവ്. ചരിത്രത്തിലാദ്യമായാണ് ടാറ്റ ഇങ്ങനെ ഒരു പരാമർശം നടത്തുന്നത്. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണമെന്ന് രാജീവ് പരിഹസിച്ചു.
ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കുമെന്നും കേരളത്തിന്റെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്ന് രാജീവ് വിമർശിച്ചു. ടാറ്റ സബ്സിറ്ററി, ആർട്ട്സൺസ് നിക്ഷേപം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചത് ആണ്. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോൾ മിഷൻ സമുദ്രയിലെ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി ബുദ്ധിജീവി ആയില്ലെങ്കിലും കുറച്ച് ബുദ്ധിയെങ്കിലും വേണം എന്നും അദ്ദേഹം പറഞ്ഞു.. 2025- ജൂലയിയിൽ കൊച്ചിൻ ഷിപ്പ്‌യാർഡും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും ഒരു ധാരാണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നടപടികളും നടന്നിട്ടുണ്ട്. നാളെ അദ്ദേഹം ഇത് മിഷൻ സമുദ്രയുടെ ഭാഗമായി അവതരിപ്പിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.








