തമിഴ്നാട്ടില്‍ മുന്‍ സിപിഐഎം എംഎല്‍എ കെ തങ്കവേല്‍ കൊവിഡ് ബാധിച്ച് മരിച്ചു. 69 വയസായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2011ല്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 4,97,066 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.