Headlines

‘ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല’; കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് അതിക്രമത്തിനിരയായ 20 കാരന്‍

 

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പൊലീസ് അതിക്രമത്തിനിരയായ 20 കാരന്‍. മര്‍ദനത്തിന് നേതൃത്വം നല്‍കിയ കോന്നി സിഐക്കെതിരെ നടപടി എടുത്തില്ലെന്നും നീതി വൈകിയാല്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നും കുടുംബം പറഞ്ഞു.

 

 

വ്യാജപരാതിയില്‍ 20കാരനെയും പ്രായപൂര്‍ത്തികാത്ത സഹോദരനെയുമാണ് പൊലീസ് വേട്ടയാടിയത്. യുവാവിനെതിരെ പോക്‌സോ കേസ് എടുത്ത ശേഷമായിരുന്നു പൊലീസ് മര്‍ദ്ദനം. പരാതി വ്യാജമാണെന്ന് വ്യക്തമായിട്ടും നീതി ലഭിച്ചില്ലെന്ന നിലപാടിലാണ് 20കാരനും ബന്ധുകളും. കൂടല്‍ എസ്‌ഐ അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കായിരുന്നു.ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ

സൗകര്യമനുസരിച്ചായിരുന്നു സ്ഥലം മാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ കോന്നി സിഐക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. ആഭ്യന്തരമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. നീതി ലഭിച്ചില്ലങ്കില്‍ കോന്നി Dysp ഓഫീസിന് മുന്നില്‍ സമരം നടത്താനാണ് ഇവരുടെ തീരുമാനം.