Headlines

‘ആളുകളെ കൊല്ലാനാകും, പക്ഷേ, ആ സുഗന്ധം എല്ലായിടത്തും പരന്നു’: ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ

 

ടെഹ്റാൻ∙ ഇറാനിൽ അവശേഷിക്കുന്ന എല്ലാ നേതാക്കളെയും ഒറ്റവെടികൊണ്ട് ഇല്ലാതാക്കാമെന്ന ട്രംപിന്റെ ഭീഷണിയിൽ പ്രതികരണവുമായി ഇറാൻ. നിങ്ങൾക്ക് ആളുകളെ കെല്ലാൻ സാധിക്കും. എന്നാൽ ആദർശങ്ങളെ ഇല്ലാതാക്കാനാകില്ലെന്നാണ് ഇറാൻ മറുപടി നൽകിയത്.അർമേനിയയിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ച പോസറ്റിലൂടെയാണ് ട്രംപിന് മറുപടി നൽകിയത്. ‘‘ആളുകളെ കൊല്ലാനാകും. പക്ഷേ, ആദർശങ്ങളെ ഇല്ലാതാക്കാനാകില്ല. നിങ്ങൾ ആയത്തുല്ല അലി ഖമനയിയെ കൊലപ്പെടുത്തി. എന്നാൽ യഥാർഥത്തിൽ നിങ്ങളൊരു പെർഫ്യൂം ബോട്ടിലാണ് തകർത്തത്. അതിന്റെ സുഗന്ധം എല്ലായിടത്തും പരന്നു. നിങ്ങൾക്ക് അതൊന്നും മനസ്സിലാകില്ല, കാരണം നിങ്ങൾക്ക് സംസ്കാരമോ പറയത്തക്ക ചരിത്രമോ ഇല്ല’’– ഇറാൻ പ്രതികരിച്ചു.ഇറാനിൽ അവശേഷിക്കുന്ന എല്ലാ നേതാക്കളെയും ഒറ്റവെടികൊണ്ട് ഇല്ലാതാക്കാമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇങ്ങനെ ചെയ്താൽ പിന്നീട് ചർച്ച നടത്താനായി ആരും അവിടെ അവശേഷിക്കില്ലെന്നും അതിനാൽ അത്തരം പ്രവൃത്തി ചെയ്യില്ലെന്നും ട്രംപ് ഒരു മാധ്യമത്തോടു പറഞ്ഞു. കൂടാതെ ‌സംസ്കാര ചടങ്ങിനെത്തിയ ആളുകളുടെ വികാരപ്രകടനത്തെയും ട്രംപ് പരിഹസിച്ചിരുന്നു.വർഷങ്ങളായുള്ള രാഷ്ട്രീയ അടിച്ചമർത്തലും സാമ്പത്തിക പ്രതിസന്ധിയും കാരണം ഇറാനിലെ ജനങ്ങൾക്ക് ഖമനയിയോട് വിരോധമുണ്ടാകുമെന്ന് താൻ കരുതിയെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഇറാനിലെ ജനങ്ങൾ ഖമനയിയെ വെറുത്തിരുന്നെന്ന് ഞാൻ കരുതി. ജനങ്ങളുടേത് കള്ളക്കണ്ണീരാകും’’– ട്രംപ് പറഞ്ഞു.