Headlines

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

തിരുവനന്തപുരം: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ സിപിഐഎം. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാണ് പിണറായിക്ക് പ്രതിരോധം തീർക്കുക. പിണറായിക്ക് എതിരെ അഴിമതി കേസ് എടുക്കാനുള്ള ഇ.ഡി നിർദ്ദേശത്തോടെ സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി വിവാദ നിഴലിലായി. തെറ്റു തിരുത്തൽ ചർച്ച ചെയ്യാനാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുന്നത്.

പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചിരുന്നു. മുഹമ്മദ് റിയാസിനെതിരേയും വീണ ടിക്കെതിരേയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. PMLA വകുപ്പ് 66(2) പ്രകാരം ഡിജിപിക്ക് റിപ്പോർട്ട് നൽകി. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെതിരെ കേസെടുക്കുന്നതോടെ ഇഡിയ്ക്ക് മാസപ്പടി കേസില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്നാണ് നോക്കി കാണുന്നത്. 2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്‌സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തൽ. സംഭവം കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.