പൂനെയിൽ പ്രതിശ്രുത വരന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിവാഹത്തിന് സിയ ഗോയൽ എതിരായിരുന്നു എന്ന് വ്യക്തമാവുന്ന ചാറ്റ് ആണ് പുറത്തുവന്നത്. വിവാഹ ചടങ്ങുകൾക്ക് പോകാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി തിരിച്ചറിയൽ രേഖ ചോദിക്കുന്നതാണ് ചാറ്റ്. ഒരിക്കലും വിവാഹം നടക്കില്ലെങ്കിലും രേഖകൾ അയക്കു എന്ന് സിയ ചാറ്റിൽ പറയുന്നുണ്ട്.
കേസിൽ പ്രതികളുടെ നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കം പൊളിഞ്ഞു. പ്രതികൾ കോടതിയിൽ എതിർപ്പറിയിച്ചു. നേരത്തെ സിയ സമ്മതം പറഞ്ഞതായതാണ് പോലീസ് വിവരം നൽകിയത്. എന്നാൽ ഇരുപ്രതികളും കോടതിയിൽ സമ്മതമല്ലെന്ന് അറിയിച്ചു. പ്രതികളുടെ സമ്മതമില്ലാതെ നുണ പരിശോധന നടത്താൻ കഴിയില്ല. സിയ മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല ആഗ്യം കാണിച്ചിട്ടില്ലെന്നും, മുറിവുണ്ടായ വിരൽ ഉയർത്തിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്നും പിതാവ് പ്രവീൺ ഗോയൽ വിശദീകരിച്ചു.കോടതിയിൽ കേസ് തോറ്റ് പോവാതിരിക്കാൻ തെളിവുകളാണ് വേണ്ടത്. ദൃക്സാക്ഷിയോ സിസിടിവി ദൃശ്യങ്ങളോ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കുക പൊലീസിന് വെല്ലുവിളിയാണ്. ലോഹഗഡ് കോട്ടയിലേക്ക് മുംഖം മറച്ച് എത്തുന്ന ചേതന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇത് പ്രതി തന്നെയെനന് തെളിയിക്കാൻ ഫൊറൻസിക് ഗേറ്റ് അനാലിസിസും നടത്തിയിരുന്നു. പ്രതികളെ കോട്ടയിലേക്ക് എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. എങ്ങനെ കൊല നടത്തിയെന്ന് പ്രതികൾ കാണിച്ച് കൊടുത്തു. ചേതൻ ചൌധരി സംഭവ സമയം ധരിച്ച വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.









