Headlines

അബ്ബാസ് അരഗ്ചിയേയും ബാഗേര്‍ ഗാലിബഫിനേയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ദി ന്യൂയോര്‍ക്ക് ടൈംസ്

 

ഇറാന്‍ പാര്‍ലെമന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫിനെയും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തല്‍. ഏപ്രില്‍ 12ന് ഇസ്ലാമാബാദിലെ ചര്‍ച്ചയ്ക്കുശേഷം ഇറാനിലേക്ക് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫ് യാത്ര ചെയ്യവേ വിമാനം ആക്രമിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. (U.S. Officials Believed Israel Was Plotting to Kill Iranian Negotiators)

 

 

ഗാലിബഫിന്റെ വിമാനം ഇറാനിലേക്ക് കടന്ന സമയത്ത് ഇറാഖിലൂടെ രണ്ട് ഇസ്രയേലി പോര്‍വിമാനങ്ങള്‍ ഇറാന്റെ വ്യോമാതിര്‍ത്തിയിലെത്തിയെന്നാണ് വിവരം. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് അടിയന്തരമായി മഷാദില്‍ വിമാനം ഇറക്കിയശേഷം ടെഹ്റാനിലേക്ക് റോഡ് മാര്‍ഗമാണ് ഗാലിബഫും പ്രതിനിധി സംഘവും സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും മുഹമ്മദ് ബാഗേര്‍ ഗാലിബഫിനെയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചേക്കുമെന്ന് അമേരിക്ക നേരത്തെ ഇറാന് മേഖലയിലെ മറ്റ് രാജ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് അടിയന്തരമായി മഷാദില്‍ വിമാനം ഇറക്കിയശേഷം ടെഹ്റാനിലേക്ക് റോഡ് മാര്‍ഗമാണ് ഗാലിബഫും പ്രതിനിധി സംഘവും സഞ്ചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫിനെയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചേക്കുമെന്ന് അമേരിക്ക നേരത്തെ ഇറാന് മേഖലയിലെ മറ്റ് രാജ്യങ്ങളിലൂടെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷമുള്ള ആഴ്ചകളിലാണ് വധശ്രമത്തിന് ഇസ്രയേല്‍ ശ്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയത്. ഇരുവരേയും വധിക്കാനുള്ള ഇസ്രയേല്‍ നീക്കം ചര്‍ച്ചകള്‍ അട്ടിമറിക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മധ്യസ്ഥരാജ്യമായ പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സ്വിറ്റ്സര്‍ലണ്ടില്‍ വച്ച് വധിക്കാന്‍ മൊസാദ് പദ്ധതിയിട്ടുവെന്ന് ബ്രസിലീയന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ പെപ്പെ എസ്‌കോബാര്‍ വ്യക്തമാക്കിയിരുന്നു.