ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഇറാനും യുഎസും പശ്ചിമേഷ്യയിലെ യുദ്ധം നിർത്താൻ ധാരണയായ ശേഷം ഇതാദ്യമായാണ് മോദിയും പെസെഷ്കിയാനും സംസാരിക്കുന്നത്. യുദ്ധം അവസാനിപ്പിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ചർച്ചയിലൂടെയും ഉഭയകക്ഷി ഇടപെടലിലൂടെയുമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. കടൽ സഞ്ചാരം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതിനെക്കുറിച്ചും വിശദീകരിച്ചു. ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ഇറാൻ ക്ഷണിച്ചിരുന്നു. എന്നാൽ, ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.









