Headlines

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പരാതിയ്ക്ക് ജാമ്യം ലഭിച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥർ ഡിജിപിയെ കാണും

 

പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ വിവാദം. അന്വേഷണ ഉദ്യോഗസ്ഥർ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും. ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷന്‍ ഒത്തുകളിച്ചത് ചര്‍ച്ച ചെയ്യും. മ്യുസിയം എസ്.എച്ച്.ഒ പ്രശാന്താണ് നാളെ ഡിജിപിയെ കാണുന്നത്. ഇ ഡി ആക്രമണ കേസില്‍ തുടര്‍ നടപടികളും അന്വേഷണ ഉദ്യോഗസ്ഥൻ ചർച്ച ചെയ്യും.

 

 

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻറെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ഏജൻസികൾ വരെ വിവരങ്ങൾ തേടിയിരുന്നു.ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുള്ള കേസിൽ ഒൻപതാം പ്രതി ഹരീഷ്കുമാറിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ വീഴ്ചയെന്ന്

വിമർശിച്ച് പൊലീസ് തന്നെ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് കേസിൽ കക്ഷി ചേരാനുള്ള ED നീക്കം.

 

കക്ഷി ചേരാനുളള ഇ ഡി അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനെ സഹായിക്കാനാണോ എന്ന് കോടതിയുടെ ചോദ്യം. കേസില്‍ പ്രത്യേകം വാദങ്ങള്‍ ഉന്നയിക്കാനുണ്ടെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചു. പതിമൂന്നാം പ്രതി ഷെഫീഖിന്റെ ജാമ്യത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി. ഇതോടെ വിശദമായ വാദത്തിനായി

 

ഹർജി തിങ്കളാഴ്ചയിലേക്ക് മാറ്റി.

 

പന്ത്രണ്ടാം പ്രതി ലെനിന്റെ ജാമ്യ ഹർജിയും തിങ്കളാഴ്ച പരിഗണിക്കും. ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് അനുസരിച്ചല്ല ജാമ്യത്തിൽ വാദം നടന്നതെന്നു പോലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നും ഗീനാകുമാരിയെ മാറ്റണമെന്ന് പൊലീസ് റിപ്പോർട്ടിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ രേഖകൾ പരിശോധിക്കും. ശേഷമായിരിക്കും സർക്കാർ തീരുമാനം. അതേസമയം ED ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് ഫോൺ പരിശോധനയ്ക്ക് ശേഷമുള്ള പൊലീസ് നിലപാട്. ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.