പുത്തനത്താണി: പാറമ്മൽ കുടുംബ കൂട്ടായ്മ വെസ്റ്റ് സോൺ വിദ്യാഭ്യാസ വിംഗിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ്, അനുമോദന സമ്മേളനം, അവാർഡ് ദാന ചടങ്ങ് എന്നിവ പുത്തനത്താണി ആലിയ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
കുടുംബ കൂട്ടായ്മ മുഖ്യരക്ഷാധികാരി കുഞ്ഞുമോൻ ഹാജി കരിപ്പോൾ അധ്യക്ഷത വഹിച്ചു. മെക്സിക്കോ സർവകലാശാലയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തി പി.എച്ച്.ഡി നേടിയ ഡോ. സുലൈമാൻ മേൽപ്പത്തൂരിനെ പാറമ്മൽ കുടുംബത്തിന്റെ സ്നേഹാദരമായി സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് ഡോ. സുലൈമാൻ മേൽപ്പത്തൂർ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. “പുതുതലമുറയും കുടുംബവും” എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബ കൂട്ടായ്മ വെൽഫെയർ ചെയർമാൻ ഹമീദ് പാറമ്മൽ മുഖ്യപ്രഭാഷണം നടത്തി.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, എം.ബി.ബി.എസ് ഉൾപ്പെടെ വിവിധ ഉന്നതവിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ഉപഹാരങ്ങൾക്കൊപ്പം വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച പുസ്തകങ്ങളും വിദ്യാർഥികൾക്ക് സമ്മാനമായി വിതരണം ചെയ്തു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ആലിയ മജീദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. വെസ്റ്റ് സോൺ പ്രസിഡന്റ് നാസർ കൊടുമുടി, ജനറൽ സെക്രട്ടറി മുഹമ്മദലി കുറ്റിപ്പുറം എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് മുസ്തഫ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
സെൻട്രൽ കമ്മിറ്റി ട്രഷറർ ഹസ്സൻകുട്ടി മുന്നിയൂർ, ഹമീദ് കാവുംപുറം, മൻസൂർ ബാബു കുറ്റിപ്പുറം, യാസർ അരീക്കാട്, അലി ബാവ ചുങ്കം, ജമാൽ ചുങ്കം, ഷമീർ കുറ്റൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.








