Headlines

കുംഭമേളയിലെ വൈറൽ താരത്തിന് സുരക്ഷയൊരുക്കാൻ പൊലീസ്‌

 

കുംഭമേളയിലെ വൈറൽ താരത്തിന് സുരക്ഷയൊരുക്കാൻ തയ്യാറാണെന്ന് കൊച്ചി സിറ്റി പൊലീസ്. എന്നാൽ പെൺകുട്ടി എവിടെയാണെന്ന് അറിയില്ല. വിവരങ്ങൾ തേടി പെൺകുട്ടിയുടെ അഭിഭാഷകന് പൊലീസ് നോട്ടീസ് അയച്ചു. പെൺകുട്ടിയ്ക്ക് സുരക്ഷ ഒരുക്കാൻ ഹൈകോടതിയാണ് സെൻട്രൽ പോലീസിന് നിർദേശം നൽകിയത്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാണിച്ച് പെൺകുട്ടി ഹർജി നൽകിയിരുന്നു.

 

 

ജൂണ്‍ പത്തിന് പെണ്‍കുട്ടിയുടെ മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. പാകിസ്താന്‍കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി ,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയും സന്ദേശത്തില്‍ പിന്തുണച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ ആവശ്യത്തിനായി അടുത്തമാസം മൂന്നിന് പെണ്‍കുട്ടി മധ്യപ്രദേശിലേക്ക് പോകുന്നുണ്ട്. ഈ സമയത്തും പൊലീസ് സംരക്ഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. ഹര്‍ജി അടുത്തമാസം പത്തിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.