മദ്യത്തിന്റെ നികുതി കുറച്ചത് തെറ്റായ സന്ദേശം നൽകുമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ. മഹാത്മാഗാന്ധിയുടെ പിന്മുറക്കാരിൽ നിന്നും ഇത്തരം ഒരു നടപടി പ്രതീക്ഷിക്കുന്നില്ല. വീര്യം കുറഞ്ഞ ലഹരി വലിയ ലഹരിയിലേക്ക് എത്തിക്കും. തീരുമാനം സർക്കാർ പിൻവലിക്കണമെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയൽ ആവശ്യപ്പെട്ടു.
ലഹരിക്കെതിരെ വോരിയേഴ്സിനെ സൃഷ്ടിക്കുന്നവർ മദ്യത്തിൽ കാരിയേഴ്സിനെ സൃഷ്ടിക്കുന്നെന്ന വിമർശനവുമായി കെസിബിസി രംഗത്തെത്തിയിരുന്നു. അതേസമയം, ബജറ്റിൽ നികുതി ഘടന നിശ്ചയിക്കുകയാണ് ചെയ്തതെന്നും വീര്യം കുറഞ്ഞ മദ്യം കൊടുക്കണമോ വേണ്ടയോ എന്നത് യുഡിഎഫ് നയം പുറത്തുവരുമ്പോൾ മനസ്സിലാകുമെന്നും എക്സൈസ് മന്ത്രി എം ലിജു.യുഡിഎഫ് സർക്കാരിനെതിരെ ആദ്യ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഘടന പ്രഖ്യാപിച്ചത് ആയുധമാക്കിയാണ് ആരോപണം. സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യത്തിനാണ് നികുതി കുറച്ചതെന്നും, പിന്നിൽ കർണാടക ലോബി ആണെന്നും മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു.









