കൊല്ലം: കടയ്ക്കലില്‍ ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് പോക്സോ കേസെടുത്തു. സംഭവത്തില്‍ ഒന്നാം പ്രതിയായ കടയ്ക്കല്‍ കോവൂര്‍ സ്വദേശി സച്ചു(23)വിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടാമത്തെ പ്രതി അലനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






