തിരൂർ: ശിഹാബ് തങ്ങൾ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ അക്കാദമി ഓഫ് പാരാമെഡിക്കൽ സയൻസസ് സംഘടിപ്പിച്ച Career Guidance സെമിനാറും Convocation Ceremony–2026വും വിപുലമായ പങ്കാളിത്തത്തോടെയും പ്രൗഢമായ പരിപാടികളോടെയും ശ്രദ്ധേയമായി നടന്നു. വിദ്യാർത്ഥികളുടെ തൊഴിൽഭാവിക്ക് ദിശാബോധം നൽകുകയും പഠനവിജയങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്ത ചടങ്ങ് അക്കാദമിക്–പ്രൊഫഷണൽ മേഖലയിലെ ശ്രദ്ധേയ സംഗമമായി മാറി.
Career Guidance സെമിനാറിന് അക്കാദമി ഡയറക്ടർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. തിരൂർ മുനിസിപ്പാലിറ്റി ചെയർമാനും ശിഹാബ് തങ്ങൾ ആശുപത്രിയുടെ വൈസ് ചെയർമാനുമായ കെ. ഇബ്രാഹിം ഹാജി ഉദ്ഘാടനം നിർവഹിച്ചു.
സെമിനാറിലെ മുഖ്യ ആകർഷണമായിരുന്നു Career വിദഗ്ധൻ ഡോ. മധു ടി. അവതരിപ്പിച്ച കരിയർ ഗൈഡൻസ് പ്രഭാഷണം. 25 വർഷത്തിലധികം മാനേജ്മെന്റ്–ഇൻഡസ്ട്രിയൽ മേഖലകളിൽ അനുഭവസമ്പത്തുള്ള അദ്ദേഹം, MES മെഡിക്കൽ കോളേജിൽ HR ഓഫീസറായും, Apollo Gold ആശുപത്രിയിൽ HR Head ആയും, MRF Tyres-ൽ 12 വർഷം Production Officer ആയിയും പ്രവർത്തിച്ച അനുഭവസമ്പത്ത് വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
ആരോഗ്യരംഗത്തെ പുതിയ തൊഴിലവസരങ്ങൾ, പാരാമെഡിക്കൽ മേഖലയിലെ വളർച്ചാ സാധ്യതകൾ, BSc MIT, BSc Dialysis, BSc MLT (TISS University) ഡിഗ്രി പ്രോഗ്രാമുകളുടെ സാധ്യതകൾ, തൊഴിൽ നേടാൻ ആവശ്യമായ വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ സ്കിൽ, പ്രൊഫഷണൽ സമീപനം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. പഠനത്തോടൊപ്പം നൈപുണ്യവും ആത്മവിശ്വാസവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ അനുഭവസമ്പന്നമായ അവതരണം വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി.
സെമിനാറിന്റെ ഭാഗമായി വിവിധ Tiss യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. അക്കാദമിക് മികവ് കൈവരിച്ച വിദ്യാർത്ഥികളെ പൊതുവേദിയിൽ ആദരിച്ചത് ചടങ്ങിന് കൂടുതൽ അഭിമാന നിമിഷമായി മാറി.
തുടർന്ന് നടന്ന Convocation Ceremony–2026 ചടങ്ങിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലി അഷ്‌റഫ് കെ.പി. സ്വാഗതം ആശംസിച്ചു. ശിഹാബ് തങ്ങൾ ആശുപത്രി ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾ സമൂഹത്തിന്റെ പ്രതീക്ഷയാണെന്നും സേവന മനോഭാവവും പ്രൊഫഷണൽ മികവും കൈവരിച്ച് മുന്നേറണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ശിഹാബ് തങ്ങൾ ആശുപത്രി സെക്രട്ടറി അഡ്വ. മുഹമ്മദ് മുസമ്മിൽ, മാനേജർ സയ്യിദ് ഫസ്ലുദ്ദീൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് നടന്ന സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങിൽ അബ്ദുറഹിമാൻ രണ്ടത്താണി, സയ്യിദ് ഫസ്ലുദ്ദീൻ, മുഹമ്മദ് മുസ്തഫ (Medical Director), ഡോ. ഹുസൈൻ പരപ്പിൽ (Medical Advisor), ജസ്റ്റിൻ ജോസഫ് (Chief Operating Officer), മുഹമ്മദ് സഫ്വാൻ (HR Manager) എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
TISS University-യുടെ ഡിഗ്രി കോഴ്സുകളായ BSc MIT, BSc Dialysis, BSc MLT എന്നീ ബാച്ചുകളിൽ നിന്ന് 84 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ NSDC സർട്ടിഫിക്കേഷൻ കോഴ്സുകളായ Hospital Administration, General Duty Assistant, phlebotomy എന്നീ ബാച്ചുകളിൽ നിന്ന് 30 വിദ്യാർത്ഥികളും
കോൺവൊക്കേഷൻ ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
കരിയറിന് ദിശാബോധവും പഠനവിജയങ്ങൾക്ക് അംഗീകാരവും നൽകി ആത്മവിശ്വാസം പകർന്ന ചടങ്ങിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ആശുപത്രി–അക്കാദമി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു









