Headlines

ഇറാൻ ‘മരിച്ചെന്ന്’ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; ഇനി അമേരിക്കയുടെ ശത്രു ഡെമോക്രാറ്റിക് പാർട്ടി

പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇറാൻ ‘മരിച്ചെന്ന്’ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് പരാമർശം. ഇനി അമേരിക്കയുടെ ശത്രു ഡെമോക്രാറ്റിക് പാർട്ടി. 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന നിർദേശത്തിന് പിന്നാലെ ആണ് പരാമർശം.ഇറാനെതിരെ മണിക്കൂറുകൾക്ക് മുമ്പ് വൻ ഭീഷണി മുഴക്കിയ ട്രംപ് ഞായറാഴ്ച ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ അവരുടെ നാശം ഇതിനകം സംഭവിച്ചുകഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു. കൂടാതെ അമേരിക്കയുടെ ഏറ്റവും വലിയ ഒറ്റ ശത്രു ഡെമോക്രാറ്റിക് പാർട്ടിയാണെന്നും അവകാശപ്പെട്ടു. “ഇറാന്റെ മരണത്തോടെ, അമേരിക്കയ്ക്കുള്ള ഏറ്റവും വലിയ ശത്രു ഡെമോക്രാറ്റ് പാർട്ടിയാണ്!” ട്രംപ് കുറിച്ചു.

അതിനിടെ യുഎസിന്റെ എഫ് 15 യുദ്ധവിമാനം തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. ഹോർമുസിന്റെ തെക്കൻ തീരത്തുവച്ചാണ് വ്യോമ പ്രതിരോധ സംവിധാനം വിമാനം തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നേരത്തെ യുഎസിന്റെ എഫ് 35 പോർ വിമാനവും ഇറാൻ ആക്രമിച്ചിരുന്നു. യുഎസിന്റെ ഈ വിമാനം ആക്രമിക്കുന്ന ആദ്യത്തെ രാജ്യമാണെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എഫ് 35 വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി പിന്നീട് യുഎസ് സ്ഥിരീകരിച്ചിരുന്നു.