Headlines

‘തിരുവനന്തപുരം മണ്ഡലത്തിൽ BJP ഒന്നാം സ്ഥാനത്ത് എത്തിയിരിക്കും, നഗരത്തിന് അകത്തെ 4 മണ്ഡലത്തിലും താമര വിരിയും’; കരമന ജയൻ

തിരുവനന്തപുരം നഗരത്തിലെ 4 മണ്ഡലങ്ങളിലും 2 മാസം മുൻപേ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ബിജെപി തിരുവനന്തപുരം സ്ഥാനരാർഥി കരമന ജയൻ. പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച നോമിനേഷൻ നൽകും.കേരളത്തിൽ ഭരണം നേടുക എന്നത് NDA യുടെ ലക്ഷ്യം. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. തിരുവനന്തപുരത്ത് ഉണ്ടായ ഭരണമാറ്റത്തിന്റെ തുടർച്ച ആയി കേരളത്തിലും ഉണ്ടാകും. മണ്ഡലത്തിൽ MLA ആന്റണി രാജുവിന്റെ പ്രവർത്തനം നിരാശജനകം.

മണ്ഡലത്തിലെ ജനങ്ങൾ വികസനത്തിനായി ദാഹിക്കുന്നു. കേരളത്തിൽ ഉണ്ടാകാൻ പോകുന്ന ഭരണമാറ്റം BJP ക്ക് അനുകൂലം ആയിരിക്കും. BJP നേതാവ് ഒ രാജാഗോപാലിനെ വിജയിപ്പിച്ചത് 2011 മുതൽ നേമം മണ്ഡലത്തിൽ ഉണ്ടായ LDF-UDF ബന്ധം ആണ്. ആ അവിശുദ്ധ ബന്ധം ഇപ്പോഴും തുടരുന്നു . തിരുവനന്തപുരം നഗരത്തിനു അകത്തെ 4 മണ്ഡലത്തിലും താമര വിരിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരേന്ദ്രൻ പിള്ളയുമായി BJP നേതൃത്വം സ്ഥാനാർഥി കാര്യത്തിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് യുദ്ധം ആണ്. അതിൽ മറ്റ് ബന്ധങ്ങൾ ബാധകമല്ല. വെല്ലുവിളികൾ ഏറ്റെടുത്തത് കൊണ്ടാണ് BJP തിരുവനന്തപുരം കോര്പറേഷനിൽ ഭരണത്തിൽ വന്നത്. അതുപ്പോലെ വെല്ലുവിളികൾ ഏറ്റെടുത്ത് സംസ്ഥാനത്ത് താമര വിരിയിക്കും.തിരുവനന്തപുരം മണ്ഡലത്തിൽ BJP ഒന്നാം സ്ഥാനത്ത് എത്തിയിരിക്കും. മണ്ഡലത്തിൽ ഏതൊക്കെ കൂട്ടുകെട്ട് ഉണ്ടായാലും BJP വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ബിജെപി . 11 സ്ഥാനാർഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ കരമന ജയൻ സ്ഥാനാർഥിയാകുമ്പോൾ അരുവിക്കരയിൽ നടൻ വിവേക് ഗോപനാണ് സ്ഥാനാർഥിയാകുന്നുവെന്ന പ്രത്യേകതയുണ്ട്. അടൂരിൽ പന്തളം പ്രതാപനും കോവളത്ത് ടിഎൻ സുരേഷുമാണ് സ്ഥാനാർഥികൾ.