തിരുവനന്തപുരം: ദുരന്ത നിവാരണ നിധിയിൽ ആളുകൾ പണം നൽകുന്നത് പാവങ്ങളെ സഹായിക്കാൻ, ആ ഫണ്ട് മുഖ്യമന്ത്രിക്ക് വിമാനത്തിൽ പോകാനല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാത്തത് സർക്കാരിന്റെ ഫണ്ട് ആവശ്യമില്ലാതെ കളയുന്നതിൽ താത്പര്യമില്ല. അതിൽ നിന്നൊന്നും എടുക്കേണ്ട കാര്യവുമില്ല. ഒരു മഴക്കാറു പോലുമില്ലാതെയാണ് മലപ്പുറത്ത് കെടുതി ഉണ്ടായത്. അവിടെയൊന്നു നേരിൽ പോയി കാണാൻ സർക്കാരിന്റെ ഫണ്ട് കളയേണ്ട കാര്യമില്ല.
പ്രളയ ദുരിതാശ്വാസഫണ്ട് കൃത്യമായി ആലപ്പുഴ പത്തനംതിട്ട ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്. അവിടെയെല്ലാം അനർഹരായ ആളുകൾ അപേക്ഷ നൽകി. അവിടെ സൂക്ഷ്മമായ പരിശോധന നടന്നു വരികയാണ്. അർഹരായ ആളുകൾക്ക് തുക നൽകും. ധാരാളം അനർഹരായ ആളുകൾ തുക വാങ്ങിച്ചെടുക്കാൻ ശ്രമം നടത്തുന്നു. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും തുക നൽകും.
പൊലീസിന്റെ ഹെലികോപ്‌റ്ററിന് വലിയ തുകയാണ് നൽകേണ്ടി വരുന്നത്. 25 മണിക്കൂറിനു 80 ലക്ഷം. ആ തുക കുറച്ചു എടുക്കാൻ കഴിയുമോ എന്ന് ആലോചിക്കുന്നു. ഖജനാവ് ചോർച്ച തടയാനാണ് ശ്രമിക്കുന്നത്. അത് കൊണ്ടാണ് എഗ്രിമെന്റ് തുടരാതിരുന്നത്. തുടരുന്ന കാര്യം ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ദേവസ്വം ബോർഡും സർക്കാരും തമ്മിൽ തർക്കങ്ങൾ ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ചില കാര്യങ്ങളിൽ ഡിലെ ഉണ്ടായി. അത് ബോർഡുമായി സംസാരിച്ചു ചെയ്ത് വരികയാണ്. റോഡ് നിർമ്മാണത്തിനുള്ള പണം അടിയന്തിരമായി അനുവദിച്ചു.
ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടും. പമ്പയിൽ വീണ്ടും യോഗം ചേരും. ശബരിമല സീസൺ തയ്യാറെടുപ്പ് നടക്കുന്ന സമയത്ത് ബോർഡിനെ മാറ്റാൻ ഒരു ശ്രമവും സർക്കാർ നടത്തില്ല. നടത്തിപ്പിന്റെ പ്രധാന ചുമതല ദേവസ്വം ബോർഡിനാണ്. സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ കൃത്യമായി സർക്കാർ ചെയ്യുന്നുണ്ട്.
വൈദ്യുതി പ്രതിസന്ധിയിൽ താൽകാലിക സംവിധാനവും ദീർഘകാല സംവിധാനവും നടപ്പിലാക്കി വരുന്നു. ദീർഘകാല കരാർ റദാക്കിയതിന് പകരം എഗ്രിമെന്റ് വെച്ചില്ല. കേരളം പോലൊരു സംസ്ഥാനത്തു ദീർഘ കാല കരാർ ആവശ്യമാണ്. 980 മെഗാ വാട്ട് ഉപഭോഗം കൂടിയെന്നതും സത്യമാണ്. ഒക്ടോബർ 1 മുതൽ അടുത്ത മൻസൂൺ വരെ ദീർഘകാല എഗ്രിമെന്റ് വെക്കും.നാളെ നിർണ്ണായക യോഗം ചേരും.
മൃഗശാല മാറ്റം താൻ ഒരു ആഗ്രഹമായി പറഞ്ഞതാണ്. മൃഗങ്ങളെ അവിടെ ഇടുന്നത് അവരോടു ചെയ്യുന്ന ക്രൂരതയാണ്. മ്യൂസിയം ഇരുന്ന സ്ഥലം കണ്ണ് വെച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ അഭിമാനകരമായ സ്ഥലമായി മാറ്റാനാണ്. അതല്ലാതെ ആർക്കും വിൽക്കാനല്ല.
മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് അവർക്ക് അനുമതി നൽകിയത് ഞാനാണ്. അവര് പോകട്ടെ പോയി ലോകത്തു നടക്കുന്ന കാര്യങ്ങൾ പഠിക്കട്ടെ. സംഘടനകളോ സുഹൃത്തുക്കളോ സ്പോൺസർ ചെയ്യുന്നതിൽ ഒരു കുഴപ്പവും ഇല്ല. ഇനിയും അവർക്ക് പോകാൻ അനുമതി നൽകും.
സ്പോൺസേർഡ് സർക്കാരെന്നു സിപിഐഎം നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോൾ
പിണറായി വിജയനോട് കൂടി ചോദിക്കണം. കാരണം പിണറായി വിജയൻ ഇങ്ങനെയൊക്കെ യാത്ര ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.








