അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന ജി സുധാകരനെതിരെ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ പാർട്ടിയിൽ നിന്ന് ഞാൻ തന്നെ പുറത്താക്കേണ്ടിവന്നേനെയെന്ന് ആർ നാസർ പറഞ്ഞു. സുധാകരൻ പറഞ്ഞിട്ടാണ് ബ്രാഞ്ചിൽ പ്രവർത്തിപ്പിച്ചത്. ഒരു മനുഷ്യായുസിൽ നൽകാവുന്ന പരിഗണനകൾ എല്ലാം സുധാകരന് പാർട്ടി നൽകി. സുധാകരന് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ തോറ്റു പിന്നീട് എഴു തവണ മത്സരിപ്പിച്ചു. ജയവും തോൽവിയും ഏറ്റു വാങ്ങി. ജി സുധാകരനെ ഞങ്ങളെല്ലാം ആരാധിച്ചു, ബഹുമാനിച്ചു അത് ജി ഭുവനേശ്വരന്റെ സഹോദരൻ ആയത് കൊണ്ടാണ് ആർ നാസർ പറഞ്ഞു.പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വി എസിനു ശേഷം ദീപശിഖ തെളിച്ചത് ജി സുധാകരൻ ആയിരുന്നു. പിന്നെ എങ്ങനെയാണ് അവഗണിച്ചെന്ന് പറയാൻ പറ്റുന്നത്. പ്രശ്നം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തത് മാത്രമാണ്.കഴിഞ്ഞ അഞ്ച് വർഷമായി അതിനുള്ള തയ്യാറെടുപ്പിലാണ്.
അനുജൻ ഭുവനേശ്വരന്റെ കേസ് നടത്താൻ ആഞ്ഞിലി വിറ്റെന്നാണ് സുധാകരൻ പറയുന്നത് കേസിലെ വാദിക്ക് എന്താണ് ചിലവ്? സുധാകരന്റെ ഉള്ളിൽ പാർലമെന്ററി വ്യാമോഹം മാത്രമാണുള്ളത്. ഒരു കമ്മ്യൂണിസ്റ്റിനു അതിന് കഴിയുമോ? എന്നും ആർ നാസർ ചോദിച്ചു.
പാർട്ടിയ്ക്ക് അപചയം സംഭവിച്ചുവെന്നാണ് ജി സുധാകരൻ ആത്മവിമർശനം നടത്തുന്നത്. അദ്ദേഹത്തെ ചേർത്ത് നിർത്തിയതാണ് തെറ്റ്. അമ്പലപ്പുഴ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാടാണ് ജി സുധാകരൻ പാർട്ടിയെ തോൽപ്പിക്കാൻ കോൺഗ്രസിനെയും കൂട്ടി വരുന്നു. ഇതിനൊക്ക ഈ മണ്ണ് ചുട്ടമറുപടി നൽകും. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് സുധാകരാ നിങ്ങൾ ജയിച്ചത്.
അടുത്ത ചിഹ്നവുമായി ഇങ്ങു വാ നമുക്ക് കാണാമെന്നും ആർ നാസർ വിമർശിച്ചു. പുന്നപ്രയിൽ സിപിഐഎം നടത്തിയ പ്രതിഷേധയോഗം ഉദ്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആലപ്പുഴ ജില്ലാ സെക്രട്ടറി.








