‘വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസെന്ന് വ്യക്തമായി, KSU പ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകണം’; സണ്ണി ജോസഫ്

വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസ് ആണെന്ന് വ്യക്തമായി എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത് കോടതി വിധിയിലൂടെ വ്യക്തമായി. 5 KSU പ്രവർത്തകരെയും സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. അവരുടെ കയ്യിൽ നിന്ന് ആയുധം കണ്ടെത്തിയില്ല. കസ്റ്റഡിയിൽ പൊലീസ് ചോദ്യം ചെയ്തു.മന്ത്രിയുടെ പ്രസ്താവനയിലും ആയുധം ഉണ്ടെന്ന് പറയുന്നില്ല. ഡോക്ടറുടെയും മന്ത്രിയുടെയും മൊഴി എടുത്തില്ല. 7 മണിക്കൂർ കഴിഞ്ഞാണ് FIR രജിസ്റ്റർ ചെയ്തത്. കണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് അരകിലോമീറ്റർ അകലെ ആണ് സംഭവം നടന്നത്. അവിടെ എന്ത് ഗൂഢാലോചനയാണ് നടന്നത്. കെ എസ് യു പ്രവർത്തകൻ്റെ വീടിനുനേരെ ബോംബേറ് ഉണ്ടായി.

ഉണ്ടായ നാശനഷ്ടങ്ങൾക്ക് സിപിഐഎമ്മും സർക്കാരും മറുപടി പറയണം. തെറ്റായ കേസ് രജിസ്റ്റർ ചെയ്തതിന് സർക്കാർ മാപ്പ് പറയണം. മന്ത്രിയെ കൊണ്ട് പച്ച കള്ളം പറയിപ്പിച്ചു. കെ എസ് യു പ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകണം ആരോഗ്യമന്ത്രി പരസ്യമായി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. മന്ത്രി പച്ചക്കള്ളം പറഞ്ഞു. സ്വന്തം നിലയ്ക്ക് അവർ മാപ്പ് പറയാൻ തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.