Headlines

നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ശമ്പള വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മുഴുവനായും പ്രതിസന്ധിയിലായി. പല ആശുപത്രികളിലും അടിയന്തര ചികിത്സ വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. വാർഡിലുള്ള രോഗികളെയും ഡിസ്ചാർജ് ചെയ്തു. ഐസിയു സേവനത്തെയും സമരം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമരം അനാവശ്യമാണെന്നാണ് ആശുപത്രി മാനേജുമെൻ്റുകളുടെ നിലപാട്. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. ജനറൽ മെഡിസിൻ…

Read More

ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും. ഡിജിപിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ഇന്ന് തന്നെ കൈമാറും.കമ്മീഷണർ തുമ്പ പൊലീസിന് കൈമാറി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും കേസെടുക്കണോ എന്ന് തീരുമാനിക്കുക. ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കാനായി കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചന നടത്തിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി.കഴക്കൂട്ടം സ്വദേശി പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചത് കടകംപള്ളിയാണെന്നും ഭൂമി വില കൊടുത്തു വാങ്ങിതാണെന്നുമാണ് പോറ്റി പരാതിയിൽ…

Read More

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയിച്ചു; അവകാശവാദവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആദ്യ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫലം തീരുമാനിക്കപ്പെട്ടു.ദൗത്യം പൂർത്തീകരിക്കുന്നതു വരെ അമേരിക്കൻ സൈന്യം മധ്യപൂർവേഷ്യയിൽ തുടരുമെന്നും കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന റാലിയിൽ ട്രംപ് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 58 ഇറാനിയൻ നാവികസേന കപ്പലുകൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ പുതിയ നേതൃത്വത്തിന് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് പറഞ്ഞു.അതേസമയം, അറബ്‌ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി….

Read More