സംസ്ഥാനത്ത് റിവേഴ്‌സ് ഗിയറില്‍ പോയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1840 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 230 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120000 രൂപയായി. ഗ്രാമിന് 15000 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (gold rate hiked in kerala amid iran war)
ഇറാന്‍-ഇസ്രയേല്‍- യുഎസ് യുദ്ധ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പ്രതിഫലനങ്ങള്‍ ദൃശ്യമകുന്നത്. ആഗോള അസ്ഥിരതകളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി പരിഗണിച്ചഅതിന്റെതിന്റെ ഭാഗമായി കൂടിയാണ് വില വര്‍ധനയുണ്ടാകുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.








