Headlines

മരിച്ചെന്ന് വിധിയെഴുതിയിടത്തുനിന്നും പഠിച്ച് മുന്നേറിയ ആതിര; പണിതീരാത്ത വീട്ടിലിരുന്ന് പഠിച്ച് 57-ാം റാങ്ക് നേടിയ ശ്രീജ; സിവില്‍ സര്‍വീസ് വിജയ രഹസ്യം പറഞ്ഞ് മിടുക്കികള്‍

പ്രതികൂല സാഹചര്യങ്ങളെ കരുത്താക്കി മാറ്റിയ ജീവിതാനുഭവങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ രണ്ട് മിടുക്കികള്‍. പരീക്ഷയില്‍ 483-ാം റാങ്ക് നേടിയ ആതിര സുഗതനും 57-ാം റാങ്ക് നേടിയ ജെ എസ് ശ്രീജയുമാണ് അനുഭവങ്ങള്‍ പങ്കുവച്ചത്. വാഹനാപകടം മൂലം അരയ്ക്ക് കീഴേക്ക് തളര്‍ന്നുപോയി വീല്‍ചെയറില്‍ തുടരുന്ന ആതിരയുടെ വിജയം ജീവിതത്തില്‍ തോറ്റുപോയെന്ന് കരുതുന്ന എല്ലാവര്‍ക്കും ഒരു പാഠമാണ്. സാധാരണ കൂലിപ്പണിക്കാരന്റേയും വീട്ടമ്മയുടേയും മകളായ ശ്രീജ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്ന് പഠിച്ചാണ് 57-ാം റാങ്കെന്ന കരുത്തുറ്റ വിജയം നേടിയത്….

Read More

‘പുതുയുഗ യാത്ര ജനം ഏറ്റെടുത്തു; സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും’; വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്. സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് വി ഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു. പുതുയുഗ യാത്ര ജനം ഏറ്റെടുത്തു. യുഡിഎഫ് കേരളത്തെ പുനർനിർമ്മിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. പുതുയുഗ യാത്രയിൽ‌ 10000 കണക്കിന് വോട്ടിന് തോറ്റ കണ്ണൂരിലെ മണ്ഡലങ്ങളിൽ പോലും കണ്ടത് ജനപ്രളയമാണെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് കേരളത്തെ പുനർ നിർമ്മിക്കുമെന്നാണ് ജാഥയിൽ പറഞ്ഞത്. ഒരു പ്രസ്ഥാനം തിരഞ്ഞെടുപ്പിന്…

Read More

മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം; ഓര്‍മകളില്‍ ബോംബെ രവി

ഹൃദയം തൊട്ട ഒരായിരം ഈണങ്ങളുടെ സൃഷ്ടാവാണ് ബോംബെ രവി. മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. ബോംബെ രവി ഈണമിട്ട ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. (music director bombay ravi death anniversary) ആത്മാവു തൊട്ട ഗാനങ്ങളിലൂടെ അമരത്വം നേടിയ സംഗീത സംവിധായകനായിരുന്നു ബോംബെ രവി. വരികളുടെ ആത്മാവറിഞ്ഞറിഞ്ഞാണ് ബോംബെ രവി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. ആ സംഗീതം കതിര്‍ ചിന്നും മുത്തുപോലെ, പവിഴം പോലെ, ദേശ- ഭാഷാ വ്യത്യാസമില്ലാതെ ഇന്നും…

Read More

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായവും തേടി; റിപ്പോര്‍ട്ട്

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രാപിക്കിന്റെ എ ഐ മോഡലായ ക്ലോഡ് ആണ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണ്. യുദ്ധ-ടെക് കമ്പനിയായ പലാന്തിറിന്റെ മാവെന്‍ സ്മാര്‍ട്ട് സിസ്റ്റത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ക്ലോഡ് ആണ് യു എസ് സൈന്യം കൃത്യതയാര്‍ന്ന ആക്രമണത്തിന് ഉപയോഗിച്ചത്. (How AI is shaping the war in Iran america use ai technology in war) വെനസ്വേലന്‍…

Read More

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 745 ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. (kerala lottery karunya lottery result today) കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.

Read More

പശ്ചിമേഷ്യൻ സംഘർഷം; ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിന് വീണ്ടും വിലകൂടി. 115 രൂപയാണ് വർദ്ധിച്ചത്. പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഊർജ്ജ വില വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ…

Read More