സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 80 രൂപയും ഇന്ന് കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,840 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണം സംസ്ഥാനത്ത് 1,18,720 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1200 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. (kerala gold rate hiked february 25)അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
നേരിയ വര്‍ധനയെങ്കിലും സ്വര്‍ണവില മേലോട്ട് തന്നെ; ഇന്നത്തെ നിരക്കുകള്‍ അറിയാം









