പ്രവാസിമനസിന്റെ പൂട്ടുതുറക്കാന്‍ മെന്റലിസ്റ്റ് ആദി യുഎഇയിലെത്തുന്നു. നിക്കായ് അവതരിപ്പിക്കുന്ന ഇന്‍സോംനിയ ജിസിസി ടൂറിന് ഫെബ്രുവരി 7ന് തുടക്കമാകും. അബുദബി നാഷണല്‍ തിയറ്ററില്‍ വൈകിട്ട് 7.30 മുതലാണ് ഉദ്ഘാടന പരിപാടി. ആര്‍ട്ടും സയന്‍സും മാജിക്കും സൈക്കോളജിക്കല്‍ ട്രിക്കും ഇഴ ചേര്‍ത്താണ് ഇന്‍സോംനിയ ഒരുക്കിയിരിക്കുന്നത്.ദുബായ് ഷോയുടെ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞു. ആയിരത്തഞ്ഞൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന നാഷണൽ തിയേറ്റർ അബുദാബി ഷോയുടെ 90 ശതമാനത്തോളം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.q-tickets.com എന്ന വെബ്സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ട്വന്റിഫോര്‍ ന്യൂസ്, ഫ്ളവേഴ്സ് എന്നിവയാണ് ഷോയുടെ ചാനല്‍ പാര്‍ട്നേഴ്സ്. ഹിറ്റ് എഫ്എം ആണ് റേഡിയോ പാര്‍ട്നര്‍. എഫ് എന്‍എഫ് ഇവന്റ്സാണ് ഇന്‍സോംനിയ ഒരുക്കുന്നത്. ഫെബ്രുവരി 8ന് ദുബായിലാണ് അടുത്ത പരിപാടി.
ഇന്‍സോംനിയ ജിസിസി ടൂർ; മെന്റലിസ്റ്റ് ആദി യുഎഇയിലെത്തുന്നു







