Headlines

കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. ഗെയിംസിലും അക്വാട്ടിക്സിലും ആധിപത്യത്തോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം. അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി മലപ്പുറവും പാലക്കാടും തമ്മിൽ പോരാട്ടം. ഇന്ന് നടക്കുന്നത് 15 ഫൈനലുകൾ. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.. കായികമേള ലാസ്റ്റ് ലാപ്പിൽ എത്തുമ്പോൾ അത്‌ലറ്റിക്സ് കിരീടത്തിനായി പൊരിഞ്ഞ പോരാട്ടമാണ് നടത്തുന്നത്. 96ൽ 81 മത്സരങ്ങൾ അവസാനിച്ചപ്പോൾ 168 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം മുന്നിൽ. രണ്ടാമതുള്ള പാലക്കാടിനേക്കാൾ 40 പോയിന്റിന്റെ ലീഡ്. പാലക്കാടിന്…

Read More

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: PSC ചെയർമാനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് SIT

തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടിൽ, പിഎസ്‌സി ചെയർമാൻ ഡോക്ടർ എം ആർ ബൈജുവിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എസ്ഐടി. പിഎസ്‌സി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമന അവസരം നഷ്ടപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനപ്പെട്ട മൂന്ന് തസ്തികകളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഖാദി ബോര്‍ഡ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, എംവിഡി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണങ്ങളാണുള്ളത്. ഇതില്‍…

Read More

പൊന്നാനിയിൽ സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികൾ ഉൾപ്പെടെ 15 പേർക്ക് പരുക്ക്

പൊന്നാനി∙ ചങ്ങരംകുളം -ചെറവല്ലൂർ റോഡിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വിദ്യാർഥികൾ ഉൾപ്പെടെ 15പേർക്ക് പരുക്ക്. നന്നംമുക്ക്, കാട്ടകാമ്പാൽ സ്വദേശികളായ കുമാർ (46), നിബിൻ (41), വസന്ത (60), അശ്വതി (30), റിഷാൻ (14), ഫർഹാൻ (14), ഹൃദ്യ (12), രജിത (41), അജിത (45), ശ്വേത (22), മണികണ്ഠൻ (46), സുബ്രഹ്മണ്യൻ (65), മങ്ങാട് അമ്മിണി (70), സോന (20), നിദ (16) എന്നിവർക്കാണ് പരുക്കേറ്റത് ശനിയാഴ്ച രാവിലെയാണ് അപകടം. കുന്നംകുളത്ത് നിന്ന്…

Read More

വോൾസ്ട്രീറ്റിൽ ‘ചോരപ്പുഴ’, വമ്പൻമാർ കടപുഴകി, ഒക്ടോബറിലെ ചാംപ്യനായി ഇന്ത്യ; യുദ്ധഭീഷണി മുറുകുന്നു, സമാധാനത്തിന് മാരത്തോൺ ചർച്ച

രാജ്യാന്തര സാമ്പത്തിക മേഖലയെ മുൾമുനയിലാക്കി ഇറാൻ-യുഎസ് സംഘർഷഭീതി കനക്കുന്നതിനിടെ സമാധാനത്തിനായി മാരത്തോൺ ചർച്ചകൾ. ചൈന, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ ഫലിക്കുന്നുണ്ടെന്നും അടുത്തു തന്നെ യുഎസ്-ഇറാൻ സമാധാന കരാർ സാധ്യമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 7 ദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കാനും ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതുമടക്കമുള്ള വ്യവസ്ഥകളോടെയാണിതെന്നും വിവരം. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചൈന ഇടപെടും. യുഎസ്-ഇറാൻ നേരിട്ടുള്ള സമാധാന ചർച്ച ദോഹയിൽ നടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഇറാനിലെ യുദ്ധം എത്രയും…

Read More

എംഎൽസി ഫലം: ഷിൻഡെ പാലം വലിച്ചെന്ന് ബിജെപി, തർക്കം രൂക്ഷം; കോൺഗ്രസ് ക്യാംപിൽ ആവേശം

മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തിരിച്ചടിയേറ്റതിനു പിന്നാലെ മുന്നണിയിൽ ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും തമ്മിൽ വിഴുപ്പലക്കൽ. 5 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് 2 സീറ്റ് ആണ് നേടാനായത്. കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷസഖ്യം 3 സീറ്റിൽ ജയിച്ചു നേട്ടമുണ്ടാക്കി. 2 സീറ്റിൽ എൻഡിഎ പരാജയപ്പെടാൻ കാരണം സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗം പാലം വലിച്ചതാണെന്ന് ചില ബിജെപി നേതാക്കൾ പരസ്യമായി ആരോപിച്ചു. ശക്തമായ മറുപടിയുമായി ഷിൻഡെ വിഭാഗം നേതാക്കളും രംഗത്തെത്തി. ഘടകകക്ഷിയായ…

Read More

സർജറി ബ്ലോക്കിൽ ഇൻജറി പേടിക്കണം; മെഡിക്കൽ കോളജ് കെട്ടിടഭാഗങ്ങൾ തലയിൽ വീഴാം

കോട്ടയം∙ പുറമേ കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടം, അകത്ത് നിർമാണപ്പിഴവുകളുടെ പെരുമഴ; സർജിക്കൽ ബ്ലോക്കിനെതിരെ പരാതികളുടെ കൂമ്പാരം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോടികൾ മുടക്കി നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്കിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഉപയോഗയോഗ്യമല്ലെന്ന് വ്യാപക പരാതി. കിഫ്ബി ഫണ്ടിൽ നിന്ന് 259 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടമാണ്. 7 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ബ്ലോക്കിന്റെ ഭാഗങ്ങൾ തകർന്നുവീഴുന്നതു പതിവ്. സൗകര്യങ്ങളില്ല ശുചിമുറി ഗംഭീരമാണെങ്കിലും ഉപയോഗിക്കാനാവില്ല. ശുചിമുറികളിൽ പലതിലും ഫ്ലഷ് ടാങ്കില്ല, വാതിലുകൾ അടയ്ക്കാനോ കുറ്റിയിടാനോ…

Read More

27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം; ഹോർമുസിൽ ലിമ്പറ്റ് മൈൻ സ്ഫോടനം

ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം. 27 ഇന്ത്യൻ ജീവനക്കാരുമായി പോയ ‘എംടി ലൂയിസ് 1’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ അടിഭാഗത്ത് രണ്ട് ലിമ്പറ്റ് മൈനുകൾ ഒട്ടിച്ചുവയ്ക്കുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തു. ജീവനക്കാർ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.ശക്തമായ കാന്തങ്ങൾ ശത്രുക്കപ്പലുകളുടെയോ അന്തർവാഹിനികളുടെയോ പുറംഭാഗത്ത് ഒട്ടിച്ചുവച്ച്…

Read More

മന്ത്രി അറിയാതെ പുതിയ മൂന്നു ബാർ ലൈസൻസ്; 2 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ മദ്യനയം അണിയറയിൽ ഒരുങ്ങുന്നതിനിടെ, എക്സൈസ് മന്ത്രി അറിയാതെ മൂന്നു പുതിയ ബാർ ലൈസൻസുകൾ. മൂവാറ്റുപുഴയിലും കൊച്ചിയിലും പാലായിലുമാണ് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർമാർ ബീയർ പാർലറുകൾക്കു ബാർ ലൈസൻസ് അനുവദിച്ചത്. സംഭവത്തിൽ എറണാകുളം ഡപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷ്, കോട്ടയം ജില്ലയുടെ ചാർജുള്ള പത്തനംതിട്ട ഡപ്യൂട്ടി കമ്മിഷണർ പി.എൽ.ഷിബു എന്നിവരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി എം.ലിജു എക്സൈസ് കമ്മിഷണർക്കു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ലൈസൻസ് അനുവദിച്ചതിലെ അതൃപ്തി മന്ത്രി…

Read More

ജനസംഖ്യ സെൻസസ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും; പൗരന്മാർക്ക് സെൽഫ് എന്യൂമറേഷന് അവസരം

ഡൽഹി: ജനസംഖ്യ സെൻസസ് അടുത്ത വർഷം ജനുവരി 25 ന് ആരംഭിക്കും. ഫെബ്രുവരി 28 വരെയാണ് ജനസംഖ്യ സെൻസസ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഈ വർഷം ജനസംഖ്യാ സെൻസസ് തന്നെ നടക്കും. വീടുതോറുമുള്ള സെൻസസ് ആരംഭിക്കുന്നതിന് മുൻപ് പൗരന്മാർക്ക് സെൽഫ് എന്യൂമറേഷന് അവസരം നൽകും. നാൽപത് ചോദ്യങ്ങളായിരിക്കും ജനസംഖ്യ സെൻസസിൽ ഉൾപ്പെടുത്തുക. ജാതി, മതം, മാതാപിതാക്കളുടെ ജനനതിയതി, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം പങ്കാളിയുടെ പേര്, ഫോൺ നമ്പർ എന്നിവയെക്കുറിച്ച് പ്രത്യേക ചോദ്യങ്ങൾ ഉണ്ടാകും. സെൻസസിൽ 13 എണ്ണം…

Read More

സംസ്ഥാനം വീണ്ടും ഇരുട്ടിലേക്ക്! വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആകാതെ സർക്കാർ

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി കൈമാറ്റ കരാറിൽ ഏർപ്പെടാൻ ശ്രമിക്കുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആകാതെ സർക്കാർ. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് സമ്മതിക്കുമ്പോഴും, പ്രതിസന്ധി വ്യക്തമാക്കി കെഎസ്ഇബി സർക്കാറിന് കഴിഞ്ഞ മാസം നൽകിയ കത്തിൽ ഇതുവരെയും തീരുമാനമായില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്ക് റെഗുലേറ്ററി കമ്മീഷൻ പിന്തുണ നൽകാത്തതും അനിശ്ചിതത്വത്തിന്റെ പ്രധാന കാരണമാണ്. ഇതോടെ അടുത്ത മാസം തുടക്കം മുതൽ തന്നെ സംസ്ഥാനം ഇരുട്ടിൽ ആകുമെന്ന് ഏതാണ്ട് ഉറപ്പായി. ഒരു…

Read More