നടി ഷെഫാലി ജാരിവാല അന്തരിച്ചു

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ പിന്നാലെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് സൂചന. ആൽബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. സൽമാൻ ഖാൻ ഒപ്പം 2004 ൽ മുജ്സെ ശാദി കരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നടൻ പരാഗ് ത്യാഗിയാണ് ഭർത്താവ്.

Read More

ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം; ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്

കണ്ണൂർ കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്. ഫോട്ടോഗ്രാഫറായ കൊട്ടിയൂർ സ്വദേശി സജീവിനെ കയ്യേറ്റം ചെയ്തവരുടെ പേരും വിവരവും ചേർക്കാതെയാണ് പൊലീസ് കേസെടുത്തത്. മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. നടൻ ജയസൂര്യയുടെ ഫോട്ടോ എടുക്കന്നതിനിടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് ക്യാമറ തട്ടിമാറ്റുകയും തുടർന്ന് മർദിച്ചെന്നുമാണ് പരാതി. സെൻട്രൽ ഫിലിം സെൻസർ ബോർഡ് മുൻ അംഗം ഷിജിൽ കടത്തനാട്, എബിവിപി മുൻ സംസ്ഥാന സംഘടന…

Read More

കാനഡയുമായുള്ള വ്യാപാര കരാറുകളെല്ലാം അവസാനിപ്പിക്കുന്നു, പുതിയ തീരുവ ഉടന്‍ പ്രഖ്യാപിക്കും: ട്രംപ്

കാനഡയുമായുള്ള എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്സ് നല്‍കണമെന്ന ഉത്തരവാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. അമേരിക്കയുമായി വ്യാപാരം നടത്താന്‍ കാനഡ നല്‍കേണ്ട തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി നല്‍കണമെന്ന ഉത്തരവ് അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധികചെലവ് വരുത്തിവയ്ക്കും. ട്രംപ് തീരുവ യുദ്ധം ആരംഭിച്ചതിന്…

Read More

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കുംതിരക്കും; 600 ലേറെ പേർക്ക് പരുക്ക്

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ 600 ലേറെ പേർക്ക് പരുക്ക്. രഥം വലിക്കാനായി ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെയാണ് നിരവധി പേർ കുഴഞ്ഞു വീണത്. കൊടും ചൂടും തിരക്കും കാരണം 625 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഥം വലിക്കാനായി ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെയാണ് നിരവധി പേർ കുഴഞ്ഞു വീണത്. തിരക്കിൽ നിരവധി പേർക്ക് ചെറിയ പരിക്കുകൾ, ഛർദ്ദി, ബോധക്ഷയം എന്നിവയുണ്ടായി. ആളപായം ഉണ്ടായിട്ടില്ലെന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം പരുക്കേറ്റ…

Read More

ഐ.എച്ച്.ആർ.ഡി ഡയറക്ടര്‍ സ്ഥാനം; വി.എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി….

Read More

തിരുവനന്തപുരത്ത് ആശുപത്രിയിൽ പരാക്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ആശുപത്രിയിൽ പരാക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഭരതന്നൂർ സ്വദേശി നിസാമാണ് അറസ്റ്റിലായത്. പെരിങ്ങമല ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പരിചയക്കാരിയായ ആശുപത്രി ജീവനക്കാരി ഫോൺ എടുക്കാത്തതിനാൽ ആയിരുന്നു യുവാവിന്റെ പരാക്രമം. പെട്രോളുമായി എത്തിയ യുവാവ് ആത്മഹത്യാഭീഷണിയും മുഴക്കി. ആശുപത്രിയിൽ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പ്രതി പെട്രോളുമായി ആശുപത്രിയുടെ മുന്നിൽ‌ നിൽക്കന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജീവിതം നശിപ്പിച്ചെന്നും ഫോൺ എടുത്തില്ലല്ലോയെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു നിസാം ആശുപത്രിയിൽ പരാക്രമം കാണിച്ചത്. പൊലീസ് പ്രതിയ്ക്കെതിരെ…

Read More

മതമൗലികവാദത്തോട് CPIMനും കോൺഗ്രസിനും മൃദുസമീപനം; പ്രതിപക്ഷത്തെ മേജർമാരും ക്യാപ്റ്റൻമാരും വാ തുറക്കില്ല’; കെ സുരേന്ദ്രൻ

സൂംബ ഡാൻസ് വിവാദത്തിൽ സിപിഐഎമ്മിനും കോൺഗ്രസിനും എതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. മതമൗലികവാദത്തോടെ സിപിഐമ്മിനും കോൺഗ്രസിനും മൃദുസമീപനമെന്ന് സുരേന്ദ്രൻ വിമർശിച്ചു. സൂംബ ഡാൻസിനെ എതിർക്കുന്നവർ നാളെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്ന് പഠിക്കരുതെന്ന് പറയും. മതമൗലികവാദികൾക്ക് എന്തും ചെയ്യാവുന്ന നാടായി കേരളം മാറിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സൂംബ അടിച്ചേൽപ്പിക്കില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയെയും സുരേന്ദ്രൻ വിമർശിച്ചു. എംവി ഗോവിന്ദൻ മയപ്പെട്ടു തുടങ്ങി. മതമൗലികവാദത്തോട് എന്തൊരു വിട്ടുവീഴ്ചയെന്ന് വിമർശനം. സൂംബ വിവാദത്തിൽ പ്രതിപക്ഷത്തെ മേജർമാരും ക്യാപ്റ്റൻമാരും…

Read More

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ‌

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വി എ അരുൺകുമാർ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ എന്നും അരുൺകുമാർ പറഞ്ഞു. ഫേസ്ബുക്കിലൂടെ അരുൺ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. വിഎസിനെ കാണാൻ പറ്റിയില്ലെന്നും മകൻ അരുൺ കുമാറുമായി സംസാരിച്ചുവെന്നും സന്ദർശനത്തിന്…

Read More

14 ജില്ലകളിലും മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാർ, പീച്ചി ഡാം ഷട്ടറുകൾ ഇന്ന് തുറന്നേക്കും

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാ‌ൽ ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ പീച്ചി ഡാം ഷട്ടറും ഇന്ന് ഉയര്‍ത്തും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ…

Read More