ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൃപ്പൂണിത്തുറയിലെ സസ്‌പെന്‍സ് എന്താകും? ബി എല്‍ ബാബുവിനെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് എന്‍ഡിഎ
തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി അഡ്വ. ബി എല്‍ ബാബുവിനെ പ്രഖ്യാപിച്ച് ബിജെപി. വൈസ്ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി രാധിക വര്‍മ്മയേയും തീരുമാനിച്ചു. ( bl babu bjp’s pick for chairman candidate in Thrippunithura) ബിജെപി സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച നഗരസഭകളില്‍ ഒന്നാണ് തൃപ്പൂണിത്തുറ. ചരിത്രത്തിലാദ്യമായി ഇവിടെ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. 21 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. 20 സീറ്റുകള്‍ ഇടതുപക്ഷത്തിനുമുണ്ട്. യുഡിഎഫ് 12 സീറ്റുകളുമാണ് നേടിയത്. തൃപ്പൂണിത്തുറ…
