ഭയപ്പെടരുത്; സർക്കാർ ഒപ്പമല്ല, മുന്നിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി
കേരളത്തിൽ സ്ഥിതിഗതികൾ അസാധാരണമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. സർക്കാർ ഒപ്പമല്ല, മുന്നിലുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനമാകെ മാർച്ച് 31 വരെ പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 28 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് സ്ഥിരീകരിച്ച 28 പേരിൽ 19 പേരും കാസർകോട് നിന്നുള്ളവരാണ്. ഇതേ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് കാസർകോട് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാർച്ച്…