ബിനാമി കമ്പനി ഇടപാട്; പി പി ദിവ്യക്കെതിരെ തെളിവില്ലെന്ന് സർക്കാർ; പരാതിയിൽ വിജിലൻസ് അന്വേഷണമില്ല
കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചു. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നും പരാതി തദ്ദേശ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു.കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ്…
