ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘വിനയാന്വിതനായി ക്ഷണം നിരസിച്ചു’

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്. എന്നാൽ. താൻ വിനയാന്വിതനായി ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. ഫോൺ സംഭാഷണത്തിനിടെയായിരുന്നു ട്രംപിന്‍റെ ക്ഷണമെന്ന് മോദി. പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് ചർച്ചയായിരുന്നു. ഇതിനിടെയാണ് ട്രംപിന്‍റെ ക്ഷണം നിരസിച്ചകാര്യം ഒഡീഷയിലെ പൊതുപരിപാടിക്കിടെ മോദി പറഞ്ഞു. കാനഡയിൽ നിന്ന് മടങ്ങിയെത്തിയശേഷം ജഗന്നാഥന്‍റെ…

Read More

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല, താത്ക്കാലിക വിരാമം മാത്രം: മന്ത്രി രാജ്‌നാഥ് സിങ്

തീവ്രവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്ന് പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത് പാകിസ്താന് ഇന്ത്യ നല്‍കുന്ന സന്ദേശമാണ്. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയായി ഒതുങ്ങില്ലെന്നും കരുത്തോടെ തിരിച്ചടിക്കുമെന്നുമുള്ള സന്ദേശം പാകിസ്താന് നല്‍കാന്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ സാധിച്ചുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ ഏജന്‍സികള്‍ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തത് ശക്തമായ സന്ദേശമാണ് നല്‍കുന്നത്. തീവ്രവാദത്തിന് പാകിസ്താന് ചുട്ട മറുപടി നല്‍കാന്‍ രാജ്യത്തിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃരാജ്യത്തിന്…

Read More

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് ഉത്തരവ് ഇറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 61 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 860 കോടി രൂപയിലധികമാണ് പെന്‍ഷന്‍ നല്‍കാനായി അനുവദിച്ചത്. തുക വരും ദിവസങ്ങളില്‍ ലഭിച്ചു തുടങ്ങും. 1600 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഇന്നോ നാളെയോ പെന്‍ഷന്‍ ലഭിക്കും. സഹകരണ ബാങ്ക് ഏജന്റുമാര്‍ വഴി നേരിട്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തുടര്‍ന്ന് തുടര്‍ന്നുള്ള ദിവസങ്ങളിലായി പെന്‍ഷന്‍ ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇനി രണ്ടു മാസ്റ്റര്‍…

Read More

സ്വത്തുതര്‍ക്കം: ഭര്‍തൃപിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച മരുമകള്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് ഭര്‍തൃ പിതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മരുമകള്‍ അറസ്റ്റില്‍. അമ്പലപ്പാറ കാപ്പുപറമ്പ് സ്വദേശി കളത്തുംപടിയന്‍ വീട്ടില്‍ ഷബ്‌നയാണ് അറസ്റ്റിലായത്. ജൂണ്‍ 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് ഷബ്‌ന ഭര്‍തൃ പിതാവ് മുഹമ്മദാലിയെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം സ്വത്ത് ചോദിച്ചുകൊണ്ടാണ് ഷബ്‌ന മുഹമ്മദാലിയുടെ വീട്ടിലെത്തുന്നത്. അവിടെ വച്ച് മുഹമ്മദാലിയുടെ മകളുമായി ഷബ്‌ന തര്‍ക്കിന്നു. തുടര്‍ന്ന് അത് സംഘര്‍ഷത്തിലേക്കെത്തുകയും ഷബ്‌ന മുഹമ്മദാലിയെ ആക്രമിക്കുകയുമായിരുന്നു. മുഹമ്മദാലിക്ക് കൈയിലും മുതുകത്തും പരുക്കേറ്റു. പിന്നീടുള്ള സംഘര്‍ഷത്തിനിടെ തലയ്ക്കും…

Read More

കളിക്കുടുക്ക സാഹിത്യം, പൈങ്കിളി, ചവര്‍…, ഒരുപാട് കല്ലേറ് കൊണ്ടവനാണ്, തളര്‍ത്താനാകില്ല: അഖില്‍ പി ധര്‍മജന്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം ലഭിച്ചതിന് പിന്നാലെ തനിക്കും പുസ്തകത്തിനുമെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി റാം C/O ആനന്ദി രചയിതാവ് അഖില്‍ പി ധര്‍മജന്‍. അവാര്‍ഡ് ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ വിഷമിപ്പിക്കുന്നുണ്ട്. വിമര്‍ശിക്കുക എന്നത് അവരുടെ സ്‌പേസ് ആണ്. വിമര്‍ശനങ്ങള്‍ സ്വീകരിക്കുന്നു. താന്‍ ബിസിനസുകാരനെന്ന കല്‍പ്പറ്റ നാരായണന്റെ പരാമര്‍ശം വേദനിപ്പിച്ചെന്നും അഖില്‍ പി ധര്‍മജന്‍ പറഞ്ഞു താന്‍ എഴുത്ത് തുടങ്ങിയപ്പോള്‍ തന്നെ വിമര്‍ശനങ്ങളും തനിക്ക് പിന്നാലെയുണ്ടായിരുന്നുവെന്ന് അഖില്‍ പി ധര്‍മജന്‍ പറഞ്ഞു. ഒരു പബ്ലിഷിങ് കമ്പനിയും…

Read More

‘ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ’ ; മദ്രാസ് ഹൈക്കോടതി

ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ പാസ്പോർട്ടിനുള്ള അപേക്ഷ നിഷേധിച്ച സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ആണ് ഹൈക്കോടതിയുടെ നിരീക്ഷണം. പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ഒപ്പ് വേണമെന്ന റീജിയനൽ പാസ്പോർട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണ്. വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എൻ അനന്ദ് വെങ്കടേശ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ഇക്കാലത്ത് പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണൽ പാസ്പോർട്ട്‌ ഓഫീസറുടേതെന്നും കോടതി വിമർശിച്ചു….

Read More

3 വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധന നടത്തിയില്ല, എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു: റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍വീസ് നടത്തിയതായാണ് കണ്ടെത്തല്‍. ഡിജിസിഎയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വാര്‍ത്ത. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ നിര്‍ബന്ധമായും നടത്തേണ്ട സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതായെന്നാണ് കണ്ടെത്തല്‍. എ 320 എന്ന എയര്‍ബസ് വിമാനം ഒരു മാസം വൈകി മെയ് 15നാണ് സര്‍വീസ് നടത്തിയത്. ഈ ഒരു മാസത്തിനിടെ വിമാനം ഉപയോഗിച്ച് എയര്‍…

Read More

‘ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുണ്ട് ‘ ; കായലോട് സദാചാര ആക്രമണത്തില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്

കണ്ണൂര്‍ കായലോട് സദാചാര ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തതില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ് വ്യക്തമാക്കി. ആത്മഹത്യക്ക് കാരണം ആണ്‍ സുഹൃത്താണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ജീവനൊടുക്കിയ റസീനയുടെ ആത്മഹത്യ കുറിപ്പാണ് കേസിലെ നിര്‍ണായക തെളിവ്. ഞായറാഴ്ച്ച വൈകിട്ട് നടന്ന സംഭവത്തെ കുറിച്ച് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പില്‍ റസീന വിശദീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

Read More

ശശി തരൂർ എം പി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു

ശശി തരൂർ എം പി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. രണ്ടാഴ്ചയോളം നീളുന്ന പര്യടനമാണിത്. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെൻ്ററി സമിതി അധ്യക്ഷനെന്ന നിലയിൽ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂർ വിവരിക്കാനായി പോയ എംപിമാരുടെ സംഘത്തിന്റെ തലവനായിരുന്നു ശശി തരൂർ. അതിന്റെ ഭാഗമായി അമേരിക്ക,പനാമ, ഗയാന, ബ്രസീൽ കൊളംബിയ തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിരുന്നു. അതിന് ശേഷമാണിപ്പോൾ വിദേശ പര്യടനം നടത്തിയ തരൂരിന്റെ പ്രസ്താവനകൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു….

Read More

ഇറാൻ – ഇസ്രയേൽ സംഘർഷം; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ

ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ. ഇറാന്റെ 3 വിമാനത്തിൽ ആണ് മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്. മഹാൻ എയർലൈൻ ഈ ദൗത്യത്തിന്റെ ഭാഗം ആകും. ആദ്യ വിമാനം ഇന്ന് രാത്രി 11:15 ഡൽഹിയിൽ എത്തും. ബാക്കി രണ്ട് വിമാനങ്ങൾ നാളെ രാവിലെയോടെയും വൈകിട്ടോടെയുമായി എത്തും. 1000 ഇന്ത്യക്കാരെ ടെഹ്‌റാനിൽ നിന്ന് ക്വോം വഴി മഷ്ഹാദിലേക്ക് മാറ്റി. ഇന്ത്യക്ക് മാത്രമായിട്ടാണ് ഇറാൻ വ്യോമപാത തുറന്നു തന്നിരിക്കുന്നത്. 2…

Read More