പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല, ഞാന്‍ എത്രയോ ചെറുതാണ്, പാര്‍ട്ടിക്ക് വിധേയനായി തന്നെ നില്‍ക്കും: കെ സുധാകരന്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായുള്ള തന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് വഴങ്ങില്ലെന്ന് ഏതാണ്ട് ഉറപ്പായ പശ്ചാത്തലത്തില്‍ താന്‍ പാര്‍ട്ടിക്ക് വഴങ്ങുകയാണെന്ന തീരുമാനത്തിലേക്ക് കെ സുധാകരന്‍. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും ഇല്ലെങ്കില്‍ ഇല്ല എന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലേക്ക് ഇറങ്ങും വഴി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. (i am obedient to my party says K sudhakaran) സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ…
