Headlines

‘മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് വിഡി സതീശൻ; സീറ്റ് നിഷേധിച്ചതിൽ മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വം’; സണ്ണി എം കപിക്കാട്

സീറ്റ് നിഷേധിച്ചതിൽ മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വമെന്ന് വൈക്കത്ത് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ദളിത് ചിന്തകൻ സണ്ണി എം കപിക്കാട്. വി ഡി സതീശനാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് എന്തുകൊണ്ട് ഇത് മാറ്റി എന്നറിയില്ല. താൻ ഗാന്ധിയെ വിമർശിച്ചത് ആശയപരമായെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.(Sunny M Kapikad says Congress leadership should answer for being denied seat)പരിഗണിക്കുന്നില്ല ആയിരുന്നുവെങ്കിൽ ആദ്യം തന്നെ നിഷേധിക്കണം ആയിരുന്നുവെന്ന് സണ്ണി എം കപിക്കാട് പറഞ്ഞു. തൻ്റെ പേര്…

Read More

ആഹാ കളറാണല്ലോ! ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ പരീക്ഷണത്തിനായി ഇന്ത്യൻ നിരത്തിൽ

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ പരീക്ഷണത്തിനായി ഇന്ത്യൻ നിരത്തിൽ. ഹോണ്ടയുടെ 0 അൽഫാ ഇലക്ട്രിക് എസ്‌യുവിയാണ് പരീക്ഷണത്താനായി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിയിരിക്കുന്നത്. ഈ വർഷത്തെ ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ച വാഹനം അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി നിർമിച്ച് വാഹനം വിപണിയിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.കമ്പനി പറയുന്നതനുസരിച്ച്, ഹൈവേകൾ, നഗര റോഡുകൾ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ എന്നിവ പരീക്ഷണ ഓട്ടത്തിൽ ഉൾപ്പെടുത്തും. അതോടൊപ്പം യാത്രാ സുഖം, കാര്യക്ഷമത, വിശ്വാസ്യത തുടങ്ങിയ വശങ്ങളും…

Read More

ഡൽഹയിൽ എത്തിയ കെ സുധാകരൻ ഫ്ലാറ്റിൽ തന്നെ തുടരുന്നു, സുധാകരൻ – രാഘവൻ കൂടിക്കാഴ്ച അവസാനിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. കെ സുധാകരന്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് ലഭിക്കില്ല. സുധാകരന് പുറമെ എം കെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.രാവിലെ ഡൽഹയിൽ എത്തിയ കെ സുധാകരൻ ഫ്ലാറ്റിൽ തന്നെ തുടരുന്നു. കെ സുധാകരനെ കാണാൻ എം കെ രാഘവൻ എത്തി. ഡൽഹിയിലെ എം പി ഫ്ലാറ്റിലാണ് എത്തിയത്. മുതിർന്ന നേതാവായ കെ സുധാകരനെ കാണാൻ എത്തിയത്…

Read More

പാലക്കാട് രമേശ് പിഷാരടി, പറവൂർ വി ഡി സതീശൻ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 55 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പറവൂർ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, വട്ടിയൂർക്കാവ് കെ മുരളീധരൻ, ചിറയിൻകീഴ് രമ്യാ ഹരിദാസ്, കോവളം എം വിൻസെന്റ്, ചാത്തന്നൂർ സൂരജ് രവി. കൊല്ലം അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ, സുൽത്താൻബത്തേരി…

Read More

‘മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക മികച്ചത്; രാഷ്ട്രീയ ചരിത്രത്തിൽ അത്ഭുതം’; പിഎംഎ സലാം

മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക മികച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതകളെ ഉൾപ്പെടുത്തി മികച്ച സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയതെന്ന് പിഎംഎ സലാം പറഞ്ഞു. എംകെ മുനീർ ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്വയം മാറിയതാണെന്നും പാർട്ടിയിൽ പ്രഥമ പരിഗണന തന്നെ ലഭിക്കുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. ഇത്രയും സമഗ്രമായ സ്ഥാനാർഥി പട്ടിക രാഷ്ട്രീയ ചരിത്രത്തിൽ ഒരത്ഭുതമാണെന്ന് പിഎംഎ സലാം പറഞ്ഞു. ഒരുപാട് പുതുമുഖങ്ങൾ, യുവാക്കൾ, പരിചയ സമ്പന്നർ എന്നിവരെയുൾപ്പെടുത്തിയ സ്ഥാനാർഥി പട്ടികയാണ്. എല്ലാ…

Read More

‘പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; വനിതകൾക്കും യുവാക്കൾക്കും പരിഗണന നൽകിക്കൊണ്ടുള്ള സ്ഥാനാർഥി പട്ടിക’; എംകെ മുനീർ

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ മുനിർ. പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ല. മുസ്ലിം ലീഗിന് അപമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തന്റ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തന്നാൽ കഴിയുന്നതുപോലെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും എംകെ മുനീർ പറഞ്ഞു.പാർട്ടി പറയുന്നത് പൂർണമായും അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും പാർട്ടി നിരവധി അംഗീകാരങ്ങൾ തന്നുവെന്നും എംകെ മുനീർ പ്രതികരിച്ചു. വനിതകകൾക്കും യുവാക്കൾക്കും പരിഗണന നൽകിക്കൊണ്ടുള്ള സ്ഥാനാർഥി പട്ടിക. പുതിയ…

Read More

നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, എംകെ മുനീറിന് സീറ്റില്ല

നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡോ. എംകെ മുനീറിന് സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. പി കെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ മത്സരിക്കും. പുനലൂർ, ചേലക്കര സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്. കോഴിക്കോട് സൌത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്കും. മഞ്ചേശ്വരം – എ.കെ.എം അഷറഫ് കാസർഗോഡ് – കല്ലട്ര മായിൻ ഹാജി അഴിക്കോട്…

Read More

‘ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചു’; അവകാശവാദവുമായി ഇസ്രയേൽ സൈന്യം

ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഭരണകൂടത്തിലെ കരുത്തനുമായ അലി ലാരിജാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. തിങ്കളാഴ്ച രാത്രി നടന്ന മിന്നലാക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇദ്ദേഹത്തിന് ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്ത ഇറാൻ…

Read More

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി.തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം. നാട്ടുകാരിൽ ഒരാളുടെ വീട്ടിലാണ് മുള്ളൻപന്നി കയറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിക്കുകയായിരുന്നു. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെ, ശശിയെ തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ…

Read More

ക്യാപ്റ്റന്‍ വരുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും; വൈകിട്ട് റോഡ് ഷോ

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രചരണം തുടങ്ങും. കണ്ണൂരില്‍ സിപിഐഎമ്മിനെതിരെ വിമത ഭീഷണി നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി എത്തുന്നത്. വിമത ഭീഷണി മറികടന്ന്എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന്മുന്നിലുളള വെല്ലുവിളി. (Pinarayi Vijayan will start campaigning today) വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. ഉച്ചയ്ക്ക് ശേഷം കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മട്ടന്നൂരില്‍ നിന്ന് റോഡ് ഷോയായി ധര്‍മ്മടം മണ്ഡലത്തിലേക്ക് പോകും.പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് പൊതുയോഗം. എല്‍ഡിഎഫിന്റെ…

Read More