Headlines

സിസിടിവി ദൃശ്യം വൈറലായി; മോഷ്ടിച്ച സ്വർണം കള്ളൻ തിരികെയെത്തിച്ചു, ഒപ്പം ഒരു കത്തും: ‘തെറ്റ്, മാപ്പാക്കണം’

  ഗുരുവായൂർ ∙ കുടുങ്ങുമെന്നായപ്പോൾ കള്ളൻ മര്യാദക്കാരനായി. മോഷ്ടിച്ച 10 പവനിൽ 8 പവനും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു ഭദ്രമാക്കി കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അവ്യക്തതയും അക്ഷരപ്പിശകും നിറഞ്ഞ ഒരു കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണു സ്വർണപ്പൊതി ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ 2 പവൻ തിരിച്ചു തരാം എന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു.കഴിഞ്ഞ…

Read More

‘കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം; പക്ഷേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നോട്ടീസുകള്‍

  മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ വയനാട്ടിലെ കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നോട്ടീസുകള്‍. കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ലെന്നാണ് ഇംഗ്ലീഷിലുള്ള നോട്ടീസിലുള്ളത്. കല്‍പ്പറ്റ ഡിസിസി ഓഫീസിന് സമീപമാണ് നോട്ടീസുകള്‍ പ്രത്യക്ഷപ്പെട്ടത്.     കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല. ഇതൊരു ഭീഷണിയല്ല. ഞങ്ങള്‍ക്ക് മതിയായി, ജയിക്കാന്‍ വേണ്ടി വയനാട്ടിലേക്ക് വരണ്ട, വയനാടിനെ പറ്റി മറന്നേക്കൂ, ഇനി നിങ്ങള്‍ ഇവിടെ…

Read More

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

  മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുല്‍ ഗാന്ധി ഇന്നലെ കേട്ടിരുന്നു.     രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയാല്‍ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി. കേരളത്തില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം…

Read More