കലിഫോർണിയ ഇരട്ടക്കൊലപാതകം: ക്യാമറയിലെ ദൃശ്യങ്ങൾ ആരോ നശിപ്പിച്ചു, ചെരുപ്പുകൾ അനിലയുടേത്, കൈകളിൽ രക്തം

കോട്ടയം ∙ യുഎസിലെ കലിഫോർണിയയിൽ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബിക്ക് (32) എതിരെ കൂടുതൽ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ പൊലീസ് ഹാജരാക്കി. രക്തം, ഡിഎൻഎ എന്നിവ പരിശോധിച്ചതിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ 2 കൊലപാതകങ്ങളുമായും അനിലയ്ക്കു ശക്തമായ ബന്ധമുണ്ടെന്നു പൊലീസ് വ്യക്തമാക്കി. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അറിയിച്ചു. അതേസമയം, കൊലപാതക കാരണം ഇപ്പോഴും അജ്ഞാതമാണെന്നു പൊലീസ് പറയുന്നു. കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) നഷ്ടപ്പെട്ട…

Read More

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; സംയുക്ത പ്രഖ്യാപനം ഉറപ്പാക്കാൻ ഇന്ത്യ

ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. 11 അംഗ രാജ്യങ്ങളും 10 പങ്കാളി രാജ്യങ്ങളും ഉൾപ്പെട്ട 21 രാജ്യങ്ങളുടെ തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമ്മാണം എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം. പശ്ചിമേഷ്യൻ സംഘർഷം, യുക്രെയ്ൻ യുദ്ധം , ആഗോള ഇന്ധന -സാമ്പത്തിക പ്രതിസന്ധി എന്നിവ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി. ബ്രിക്‌സ് അംഗരാജ്യങ്ങൾക്കായുള്ള ഒരു ക്ലോസ്ഡ് സെഷനോടെയാണ് ഉച്ചകോടി നാളെ ഉച്ചയ്ക്ക് ആരംഭിക്കുന്നത്. ആഗോളതലത്തിൽ അസ്ഥിരതാവസ്ഥ നിലനിൽക്കുമ്പോഴാണ്…

Read More