കോട്ടയം ∙ കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ ഫണ്ട് ശേഖരണം മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്റർ ഹർഷ മാത്യു ഉദ്ഘാടനം ചെയ്തു. ഷാജി പള്ളിപീടികയിൽ, ബിന്നി പി. ജോർജ് പഴമാലിൽ എന്നിവർ ആദ്യസംഭാവന നൽകി. കൺവീനർ വി.ആർ. രാജേഷ്, വർക്കിങ് പ്രസിഡന്റ് വിക്ടർ ടി. തോമസ്, ജനറൽ കൺവീനർ പുന്നൂസ് ജോസഫ്, ജേക്കബ് ചക്കാലയിൽ, മോനി ഉമ്മൻ എന്നിവർ പങ്കെടുത്തു.
കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും ജനകീയ ട്രോഫിക്കായുള്ള പമ്പാ ജലമേളയും സംയുക്തമായി 13നു 2 നു നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വെപ്പ് വള്ളങ്ങളുടെ മത്സരത്തിലെ വിജയികൾക്ക് ഉത്രാടം തിരുനാൾ, ചക്കുളത്തമ്മ ട്രോഫികൾ നൽകും. നെഹ്റു ട്രോഫിയിലെയും ചാംപ്യൻസ് ബോട്ട് ലീഗിലെയും പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.








