‘ഹോർമുസിൽ കപ്പലുകൾക്ക് സൈന്യത്തിന്റെ അനുമതിയില്ലെങ്കിൽ നശിപ്പിക്കും’; ബദൽ ഗതാഗത മാർഗങ്ങൾ പ്രഖ്യാപിച്ച് ഇറാൻ
ഹോർമുസിൽ ബദൽ ഗതാഗത മാർഗങ്ങൾ പ്രഖ്യാപിച്ച് ഇറാൻ. കടൽ മൈനുകൾ ഒഴിവാക്കാനാണ് ബദൽ ഗതാഗത മാർഗങ്ങൾ ഐആർജിസി നാവികസേന പ്രഖ്യാപിച്ചത്. കപ്പലുകൾ ഐആർജിസി നാവികസേനയുടെ നേതൃത്വത്തിലാകും ഹോർമുസ് കടലിടുക്ക് കടക്കുക. ഹോർമുസിലൂടെ കടക്കുന്ന കപ്പലുകൾ സൈന്യത്തിന്റെ അനുമതി തേടാത്തപക്ഷം അവ നശിപ്പിക്കുമെന്ന് ഇറാൻ നാവികസേന.(Iran announces alternate shipping lanes in Hormuz) “ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളെയും സമുദ്ര സുരക്ഷാ തത്വങ്ങൾ പാലിക്കുന്നതിനും കടൽ മൈനുകളുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനും ആണ് ബദൽ മാർഗങ്ങൾ…
