പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

  പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.പ്രതിപക്ഷത്തെ മുതിർന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ചോദ്യം ഉയർത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക. സംഘടനാ…

Read More

‘തിരഞ്ഞെടുപ്പ് തോൽവി’; സിപിഐഎം – സിപിഐ നേതൃ യോഗങ്ങൾ ഇന്ന് ചേരും

  നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ സിപിഐഎം – സിപിഐ നേതൃ യോഗങ്ങൾ ഇന്ന് ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ മുന്നണിക്കുണ്ടായ കനത്ത തോൽവിയെ കുറിച്ച് വിശദമായ ചർച്ച നടക്കും. ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയും യോഗത്തിൽ പങ്കെടുക്കും. പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് ആരെന്നതിലും ചർച്ച നടക്കും.     ഫലം വിലയിരുത്താൻ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് രാവിലെയും എക്സിക്യൂട്ടീവ് ഉച്ചയ്ക്കും ചേരും. തോൽവിയുടെ…

Read More

മുഖ്യമന്ത്രി ആരാകും? ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും

  കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നു. AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരില്‍ക്കണ്ട് അഭിപ്രായം തേടും. നാളെ കോണ്‍ഗ്രസ് നിയസമഭാ കക്ഷി യോഗവും ചേരുന്നുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍,എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.     കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി പെരുമ്പാവൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.രമേശ് ചെന്നിത്തലയും…

Read More

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവെച്ച് ട്രംപ്

  ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താത്കാലികമായി നിർത്തിവച്ച് അമേരിക്ക. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ട്രംപ്.മാത്രവുമല്ല പ്രോജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് പറഞ്ഞു.     പാകിസ്താന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് പദ്ധതി താത്ക്കാലികമായി നിർത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു….

Read More