ചേരാനല്ലൂർ വാഹനാപകടക്കേസ്: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് നൽകിയ അപ്പീലിൽ ഇന്ന് വിധി
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരന് ജാമ്യം നൽകിയ ജുവനയിൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപ്പീലിൽ ഇന്ന് വിധി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പതിനേഴുകാരനെ ഒബ്സെർവേഷൻ ഹോമിലേക്ക് അയക്കണം എന്നാണ് പൊലീസിന്റെ ആവശ്യം. അപകടദിവസം ഉണ്ടായ കാര്യങ്ങൾ ചോദിച്ചറിയണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പതിനേഴുകാരൻ സ്ഥിരമായി നിയമലംഘനം നടത്താറുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയുടെ മുൻകൂർ ജാമ്യപേക്ഷയും ഹൈക്കോടതി ഇന്ന്…
