Headlines

കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണം; വയോധികന് ദാരുണാന്ത്യം

 

കൊല്ലം ∙ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ഐയന്റുവിള വളവിൽ കായിക്കര കുന്നുംപുറം ബീമാ മൻസിലിൽ ബഷീറിനെയാണ് (68) കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയത്.ഇന്ന് പുലർച്ചെ 5.30 ഓടെ വീട്ടിൽനിന്നും കുളത്തൂപ്പുഴ ജംക്‌ഷനിലേക്ക് ബഷീർ നടന്നു വരുമ്പോഴാണ് വഴിയിൽവച്ച് കാട്ടുപോത്ത് ആക്രമിച്ചത്. ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.