Headlines

‘സില്‍വര്‍ ലൈനിന് ബദൽ ”അതിവേഗ റെയില്‍ പാത” നടപ്പാക്കാൻ സർക്കാർ’; മുഖ്യമന്ത്രിക്ക് അനുകൂല സമീപനം

 

മുഖ്യമന്ത്രി- ഇ ശ്രീധരൻ കൂടിക്കാഴ്ച്ച അവസാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. പൊന്നാന്നി എം എൽ എയായ കെ പി നൗഷാദലിയും പങ്കെടുക്കുന്നു. മുഖ്യമന്ത്രിക്ക് അനുകൂല സമീപനമെന്ന് പൊന്നാനി എംഎൽഎ അറിയിച്ചു. ഭരണമൊഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി അതിവേഗ റെയില്‍ പാത നടപ്പാക്കാനുള്ള നടപടികളുമായി യുഡിഎഫ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഇ. ശ്രീധരനുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്നു കൂടിക്കാഴ്ച നടത്തുന്നത്.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലി ഇ.ശ്രീധരനെ വീട്ടിലെത്തി കണ്ടിരുന്നു. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ശ്രീധരന്‍ അറിയിച്ചു. വികസന വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് നൗഷാദലിയും പ്രതികരിച്ചു. സില്‍വര്‍ ലൈനിനു ബദലായി ശ്രീധരന്‍ മുന്നോട്ടുവച്ച അതിവേഗ റെയില്‍പാതയുടെ രൂപരേഖ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായിരുന്നില്ല.