Headlines

സര്‍ക്കാര്‍ വാഹനങ്ങള്‍ പേഴ്സണല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, പേഴ്സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം; റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം എഐ; മന്ത്രി കെ എം ഷാജി

കോഴിക്കോട്: ആഡംബര വാഹന ഉപയോഗത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി. റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചെന്നും വിമര്‍ശനമുണ്ട്. വിവാദങ്ങള്‍ക്കിടെ കെ എം ഷാജി സ്വകാര്യവാഹനം ഒഴിവാക്കി. വാര്‍ത്താ സമ്മേളനത്തിന് എത്തിയത് ഔദ്യോഗിക വാഹനത്തില്‍.

സുഹൃത്തിന് എന്തോ ഫേവര്‍ ചെയ്തിട്ടാണ് അയാള്‍ ആ വണ്ടി കൊടുത്തത് എന്നാണ്. പ്രത്യുപകാരം പ്രതീക്ഷിച്ചിട്ടാണ് മാത്രമാണ് എന്തും ചെയ്യുന്നത് എന്നുള്ള ചില ആളുകളുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പമാണ്. എന്തെങ്കിലും ഉപകാരം ചെയ്യാതെ എന്തിനാണ് എന്നെ സഹായിക്കുന്നത് എന്ന് ചിന്തിക്കുന്നത് ചിന്തിക്കുന്നവരുടെ മനസിന്റെ കുഴപ്പമാണ്. അനുമതിയില്ലാതെ യാത്ര ചെയ്തു എന്നായി പിന്നീട്. കൂര്‍ഗില്‍ പോകാന്‍ മാത്രമാണ് അനുമതി എന്ന് പിന്നീട് പ്രചരിച്ചു. ഞെട്ടിക്കുന്ന വാര്‍ത്തയൊക്കെ ഉണ്ട് പക്ഷേ സ്‌കോപ്പ് ഇല്ല – അദ്ദേഹം പറഞ്ഞു.മന്ത്രിമാര്‍ പൊതുമുതല്‍ പാഴാക്കരുത് എന്നാണ് അല്ലെങ്കില്‍ ഒഫീഷ്യല്‍ പ്രിവിലേജ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത് എന്നാണ് നാട്ടിന്റെ പൊതുബോധം. പേഴ്‌സണല്‍ പ്രിവിലേജ് നാട്ടിന് വേണ്ടിയോ സര്‍ക്കാരിന് വേണ്ടിയോ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ പേഴ്‌സണല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, എന്നാല്‍ പേഴ്‌സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം – അദ്ദേഹം പറഞ്ഞു.

റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രചരിപ്പിച്ചത് എഐ ഉണ്ടാക്കിയ വ്യാജ ഫോട്ടോയാണ്. ഈ കാറിന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്ന നില്‍പ്പാണ് ഈ ഫോട്ടോയിലെ അശ്ലീലം. ഇതെന്തൊരു അഹങ്കാരമുള്ള നില്‍പ്പാണ്. ഇത്തരത്തില്‍ നില്‍ക്കുന്ന കെ എം ഷാജിയുടെ ഒരു ഫോട്ടോ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചുതരാമോ. കൊടുക്കുമ്പോള്‍ ഉളുപ്പ് വേണ്ടേ. നിങ്ങള്‍ക്ക് നൈതികയില്ലേ. വ്യാജ ഫോട്ടോ ആണോ എന്ന് അന്വേഷിക്കാനുള്ള മാന്യത പോലും കാണിച്ചില്ല – കെ എം ഷാജി പറഞ്ഞു.

ലാവിഷായി ജീവിച്ചിരുരുന്ന ആളാണ് താനെന്നും മന്ത്രിയായപ്പോൾ അതെല്ലാം ശ്രദ്ധിക്കപ്പെടുന്നെന്നും കെ എം ഷാജി പറഞ്ഞു.